Image

ജഗതിക്ക് വയനാടന്‍ ചികിത്സ

Published on 14 September, 2012
ജഗതിക്ക് വയനാടന്‍ ചികിത്സ
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ജഗതി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനായി ജഗതിക്ക് വയനാട്ടിലെ ഒരു ആദിവാസി മൂപ്പന്റെ പരമ്പരാഗത ചികിത്സ ലഭ്യമാക്കും. ഇതിനായി ഉടന്‍ ജഗതിയെ വയനാട്ടിലേക്ക് കൊണ്ടുവരും.

തിരുനെല്ലി പഞ്ചായത്തിലെ കാണിക്കൊല്ലിയിലുളള വൈദ്യനായ കേളുമൂപ്പൂനാണ് ജഗതിക്ക് ചികിത്സയൊരുക്കുക. ഇത് ഫിസിയോതെറാപ്പിയേക്കാള്‍ ഗുണപരമെന്ന നിഗമനത്തിലാണ് ഈ നീക്കം. ജഗതിക്ക് താമസിക്കാനായി വൈദ്യന്റെ വീട്ടില്‍ പ്രത്യേക സൗകര്യം ഒരുക്കും. കുറിച്യ വിഭാഗത്തില്‍പ്പെട്ടയാളാണ് കേളുവൈദ്യര്‍.

ഷൂട്ടിംഗിനുളള യാത്രയ്ക്കിടെ കോഴിക്കോടിന് സമീപമായിരുന്നു ജഗതി അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് മാറ്റിയത്.

ജഗതിക്ക് വയനാടന്‍ ചികിത്സ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക