Image

മോഹന്‍ലാല്‍ വീണ്ടും ഷാജി എന്‍ കരുണ്‍ ചിത്രത്തില്‍

Published on 14 September, 2012
മോഹന്‍ലാല്‍ വീണ്ടും ഷാജി എന്‍ കരുണ്‍ ചിത്രത്തില്‍
മോഹന്‍ ലാല്‍ വീണ്ടും ഷാജി എന്‍ കരുണിന്റെ ചിത്രത്തില്‍ നായകനാവുന്നു. ടി.പത്മനാഭന്റെ ചെറുകഥയായ കടലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ഒഡീസി നര്‍ത്തകിയായ കാദംബരിയാണ് മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് പ്രശസ്ത പോളിഷ് സംഗീതജ്ഞന്‍ സ്ബിഗ്‌നീ പ്രീസ്‌നര്‍ ആണ്.

കഥകളി നടന്റെ ജീവിതം പ്രമേയമാക്കി നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങികൂട്ടിയ വാനപ്രസ്ഥത്തിന്  ശേഷം മോഹന്‍ലാലും ഷാജിയും ഒരുമിക്കുന്ന ചിത്രമാണിത്. ഗാഥ എന്നാണ് ചിത്രത്തിന്റെ പേര്. നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. വാരാണസി, അജ്മീര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

ഇന്ത്യന്‍ ശാസ്ത്രീയസംഗീതം ചിത്രത്തില്‍ സജീവ പ്രമേയമാകും. സംഗീതത്തിന് കാഴ്ചാനുഭവം പകരുക എന്നതാണ് സംവിധായകന്‍ എന്ന നിലയില്‍ തന്റെ ലക്ഷ്യം. എക്കാലവും താന്‍ ആരാധിക്കുന്ന സംഗീതജ്ഞരിലൊരാളാണ് പ്രീസ്‌നറെന്നും ഷാജി എന്‍ കരുണ്‍ അഭിപ്രായപ്പെട്ടു. മമ്മൂട്ടിയെ നായകനാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത  കുട്ടിസ്രാങ്ക് ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

മോഹന്‍ലാല്‍ വീണ്ടും ഷാജി എന്‍ കരുണ്‍ ചിത്രത്തില്‍
മോഹന്‍ലാല്‍ വീണ്ടും ഷാജി എന്‍ കരുണ്‍ ചിത്രത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക