Image

പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന പഴവര്‍ഗങ്ങള്‍

Published on 15 September, 2012
പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന പഴവര്‍ഗങ്ങള്‍
പ്രമേഹം ഭക്ഷണത്തിന് ധാരാളം അരുതുകളുണ്ടാക്കുന്ന ഒരു രോഗമാണ്. പഴവര്‍ഗങ്ങള്‍ സാധാരണ ആരോഗ്യത്തിന് നല്ലതാണെന്നു പറയുമെങ്കിലും ഇവയിലും ഫ്രക്ടോസ് എന്ന മധുരം അടങ്ങിയിട്ടുണ്ട്. ഇത് സാധാരണ മധുരത്തോളം ദോഷം വരുത്തുന്നില്ലെങ്കിലും ഡയബെറ്റിസ് ഉള്ളവര്‍ക്ക് ദോഷം തന്നെയാണ്.

എന്നാല്‍ പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ദോഷങ്ങളില്ലാത്ത ചില പഴവര്‍ഗങ്ങളുണ്ട്. ഇവ ഇന്‍സുലിന്‍ തോത് നിയന്ത്രിക്കുന്നതിന് മാത്രമല്ലാ, ശരീരത്തിനും നല്ലതാണ്.

ഗ്രേപ് ഫ്രൂട്ട് പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു പഴവര്‍ഗമാണ്. ഓറഞ്ചിനെപ്പോലെ തോന്നിക്കുന്ന ഈ പഴവര്‍ഗം പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ്. ഓറഞ്ചും പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഫലവര്‍ഗമാണ്.

സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി, ക്രാന്‍ബെറി എന്നിവ അധികം സുലഭമല്ലെങ്കിലും പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാന്‍ വിലക്കില്ലാത്ത ഫലവര്‍ഗങ്ങളാണ്. ഇവ പഞ്ചസാരയുടെ തോത് അധികം വര്‍ദ്ധിപ്പിക്കുന്നിെല്ലന്നതു തന്നെയാണ് എറ്റവും വലിയ ഗുണം.

തണ്ണിമത്തന്‍, മസ്‌ക് മെലന്‍ എന്നിവ പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഫലവര്‍ഗങ്ങളാണ്. ഇവയില്‍ വൈറ്റമിന്‍ ബി, സി, ബീറ്റാ കരോട്ടിന്‍, പൊട്ടാസ്യം, ലൈകോഫീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മധുരം അധികമില്ലാത്തവയും അതേ സമയം ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്നവയുമാണ്.

ചെറിയും ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഫലവര്‍ഗമാണ്. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റുകളും ഗ്ലൂക്കോസ് തോതും വളരെ കുറവാണ്. ഇവ പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഫലവര്‍ഗമാണ്.

ആപ്രിക്കോട്ടും നാരുകളുും വൈറ്റമിനുകളും അടങ്ങിയ പഴമാണ്. ഇത് പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഫലവര്‍ഗമാണ്.

ആപ്പിളും ചേര്‍ന്നൊരു പഴവര്‍ഗം തന്നെ. ഇതില്‍ ആന്റി ഓക്‌സിഡന്റ്, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ തൊലി കളയാതെ വേണം കഴിയ്ക്കുവാന്‍.

പെയറും പ്രമേഹരോഗികള്‍ക്ക് ചേര്‍ന്നൊരു ഫലവര്‍ഗമാണ്. ഇതില്‍ പൊട്ടാസ്യം, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്......
Join WhatsApp News
LATHEESAN 2013-11-19 22:59:59
verygood
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക