Image

മമ്മൂട്ടി വീണ്ടും അന്‍വര്‍ റഷീദിനൊപ്പം

Published on 16 September, 2012
മമ്മൂട്ടി വീണ്ടും അന്‍വര്‍ റഷീദിനൊപ്പം
അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാവും. നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷമായിരിക്കും മമ്മൂട്ടിക്ക്. ബെന്നി പി നായരമ്പലമാണ് തിരക്കഥയൊരുക്കുന്നത്.

അന്‍വര്‍ റഷീദിന്റെ ആദ്യ ചിത്രമായ രാജമാണിക്യത്തില്‍ മമ്മൂട്ടി നായകനായിരുന്നു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ  എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു രാജമാണിക്യം. രാജമാണിക്യത്തിലെപ്പോലെ പ്രാദേശിക ഭാഷ ഈ സിനിമയിലും ഉപയോഗിക്കുന്നുവെന്നാണ് സൂചന.

അന്‍വര്‍ റഷീദ് ദുല്‍ഖറിനെ നായകനാക്കി സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് അന്‍വര്‍ റഷീദ് പുതിയ മമ്മൂട്ടി ചിത്രമൊരുക്കുന്നത്.

മമ്മൂട്ടി വീണ്ടും അന്‍വര്‍ റഷീദിനൊപ്പംമമ്മൂട്ടി വീണ്ടും അന്‍വര്‍ റഷീദിനൊപ്പംമമ്മൂട്ടി വീണ്ടും അന്‍വര്‍ റഷീദിനൊപ്പംമമ്മൂട്ടി വീണ്ടും അന്‍വര്‍ റഷീദിനൊപ്പംമമ്മൂട്ടി വീണ്ടും അന്‍വര്‍ റഷീദിനൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക