Image

ദുല്‍ഖര്‍ ചിത്രം ന്യൂയോര്‍ക്കില്‍

Published on 18 September, 2012
ദുല്‍ഖര്‍ ചിത്രം ന്യൂയോര്‍ക്കില്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിന് ന്യൂയോര്‍ക്ക് ലൊക്കേഷനാകും. 15 ദിവസത്തെ ചിത്രീകരണമാകും ന്യൂയോര്‍ക്കിലും സമീപ്രദേശങ്ങളിലുമായി നടക്കുക. ഇതിനായി സംവിധായകനും താരങ്ങളും അടങ്ങുന്ന സംഘം ഒക്‌ടോബര്‍ ആദ്യവാരം യാത്രതിരിക്കും. രൂപേഷ് പീതാംബരന്റെ കന്നിചിത്രമായ 'തീവ്രം' പൂര്‍ത്തിയാക്കിയ ശേഷമാകും മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തില്‍ ദുല്‍കര്‍ അഭിനയിക്കുക. അഭിനയമോഹവുമായി അലഞ്ഞ അധ്യാപകന്റെ വേഷത്തിലൂടെ മമ്മൂട്ടിക്ക് ഹിറ്റ് ചിത്രം സമ്മാനിച്ച മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ രണ്ടാമത്തെ ചിത്രത്തിലാണ് മകന്‍ ദുല്‍ഖര്‍ നായകനാകുന്നത്. സപ്തംബര്‍ അവസാനം നടക്കുന്ന ചടങ്ങില്‍ സിനിമയുടെ പേരും മറ്റ് താരനിരയും ഔദ്യോഗികമായി പ്രഖ്യാപിക്കും.

ദുല്‍ഖര്‍ ചിത്രം ന്യൂയോര്‍ക്കില്‍ദുല്‍ഖര്‍ ചിത്രം ന്യൂയോര്‍ക്കില്‍ദുല്‍ഖര്‍ ചിത്രം ന്യൂയോര്‍ക്കില്‍ദുല്‍ഖര്‍ ചിത്രം ന്യൂയോര്‍ക്കില്‍ദുല്‍ഖര്‍ ചിത്രം ന്യൂയോര്‍ക്കില്‍ദുല്‍ഖര്‍ ചിത്രം ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക