Image

ചുവന്ന വൈന്‍ യൗവ്വനം നിലനിര്‍ത്തും

Published on 19 September, 2012
ചുവന്ന വൈന്‍ യൗവ്വനം നിലനിര്‍ത്തും
ചുവന്ന വൈന്‍ യൗവ്വനം നിലനിര്‍ത്തുമെന്ന്‌ പുതിയ കണ്ടെത്തല്‍. വിസ്‌കോണ്‍സിന്‍മാസിഡണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്‌ ഇതുസംബന്ധിച്ച്‌ പഠനം നടത്തിയത്‌. ചുവന്ന വൈന്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന മുന്തിരിയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന റെസ്‌വെറാട്രോളിന്‌ പ്രായമാകുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെ തടയാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ പറയുന്നു. കൂടാതെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനും ചുവന്ന വൈനിന്‌ കഴിവുണ്ടെന്ന്‌ ഗവേഷകര്‌ പറയുന്നു.

ദിവസം ഒരു ഗ്ലാസ്‌ വൈന്‍ വീതം കഴിക്കണം. എലികളിലാണ്‌ ഗവേഷകര്‍ ഇതുസംബന്ധിച്ച്‌ പരീക്ഷണങ്ങള്‍ നടത്തിയത്‌. പരീക്ഷണ വിധേയമാക്കിയ എലികളുടെ ജീനുകള്‍, ഹൃദയം, പേശികല്‍, തലച്ചോറ്‌ എന്നിവയില്‍ മാറ്റങ്ങള്‍ ദൃശ്യമായിരുന്നു.
ചുവന്ന വൈന്‍ യൗവ്വനം നിലനിര്‍ത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക