Image

‘പാപിലിയോ ബുദ്ധ’യുടെ പ്രദര്‍ശനം നിയമക്കുരുക്കിലേക്ക്

Published on 19 September, 2012
‘പാപിലിയോ ബുദ്ധ’യുടെ പ്രദര്‍ശനം നിയമക്കുരുക്കിലേക്ക്
തിരുവനന്തപുരം: സമകാലിക ദലിത് രാഷ്ട്രീയവും, പരിസ്ഥിതി, ഭൂസമരങ്ങളും പ്രമേയമാക്കിയ ‘പാപിലിയോ ബുദ്ധ’ എന്ന സിനിമയുടെ പ്രദര്‍ശനം നിയമക്കുരുക്കിലേക്ക്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പാകെയാണ് അജന്ത തിയറ്ററില്‍ ഇത് പ്രദര്‍ശിപ്പിച്ചത്.തിയറ്റര്‍ അധികൃതര്‍, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച സിനിമ പ്രദര്‍ശിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കുക. 

സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്റെ ചിത്രീകരണമുള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡ് റിവ്യു കമ്മിറ്റി ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച ഭാഗങ്ങളുള്‍ക്കൊള്ളിച്ചായിരുന്നു പ്രദര്‍ശനം. സിനിമയിലെ വിവാദമായ 27 ഭാഗങ്ങളും സഭ്യമല്ലാത്ത സംഭാഷണങ്ങളും ഒഴിവാക്കാനാണ് റിവ്യു കമ്മിറ്റി നിര്‍ദേശിച്ചത്.

ഒരു മണിക്കൂര്‍ 48 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രദര്‍ശനം കഴിഞ്ഞശേഷം ഇത് ചോദ്യം ചെയ്ത് പൊലീസ് തിയറ്ററിലെത്തി. സിനിമ പ്രദര്‍പ്പിച്ചവര്‍ അപ്പോഴേക്കും മടങ്ങിയിരുന്നു. പ്രദര്‍ശനാനുമതി സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് അസിസ്റ്റന്റ് കമീഷണര്‍ കെ.എസ്. സുരേഷ്‌കുമാര്‍ സെന്‍സര്‍ ബോര്‍ഡിലേക്ക് കത്തയച്ചു. 

സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികളുണ്ടാകുമെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്. പേപ്പാറ എന്ന സാങ്കല്‍പ്പിക പ്രദേശത്തുനിന്ന് കുടിയിറക്കല്‍ ഭീഷണി നേരിടുന്ന ജനങ്ങളുടെ നിലനില്‍പ്പിനുള്ള ശ്രമങ്ങളുടെ കഥ പറയുന്ന ചിത്രം ഗാന്ധിവിരുദ്ധ പരാമര്‍ശങ്ങളുടെയും ദൃശ്യങ്ങളുടെയും പേരില്‍ വിവാദമായിരുന്നു. ഡോ. ബി.ആര്‍. അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രപിതാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും ഇവ മാത്രമേ സിനിമയിലും ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂയെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. 

പ്രകാശ് ബാരെയും തമ്പി ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇവര്‍ ഇതില്‍ അഭിനയിച്ചിട്ടുമുണ്ട്. സെന്‍സര്‍ബോര്‍ഡിന്റെ നടപടികള്‍ക്കെതിരെ സെന്‍ട്രല്‍ െ്രെടബ്യൂണലില്‍ അപ്പീല്‍ നല്‍കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

‘പാപിലിയോ ബുദ്ധ’യുടെ പ്രദര്‍ശനം നിയമക്കുരുക്കിലേക്ക്
' Papilio Buddha'
‘പാപിലിയോ ബുദ്ധ’യുടെ പ്രദര്‍ശനം നിയമക്കുരുക്കിലേക്ക്
Thambi Antony,Prakash Bare,Jayan Cherian
‘പാപിലിയോ ബുദ്ധ’യുടെ പ്രദര്‍ശനം നിയമക്കുരുക്കിലേക്ക്
‘പാപിലിയോ ബുദ്ധ’യുടെ പ്രദര്‍ശനം നിയമക്കുരുക്കിലേക്ക്
‘പാപിലിയോ ബുദ്ധ’യുടെ പ്രദര്‍ശനം നിയമക്കുരുക്കിലേക്ക്
Director Jayan Cherian
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക