Image

'ബഡി'ക്കുവേണ്ടി അനൂപ് മേനോന്‍ മെലിയുന്നു

Published on 20 September, 2012
'ബഡി'ക്കുവേണ്ടി അനൂപ് മേനോന്‍ മെലിയുന്നു
പുതിയ ചിത്രമായ 'ബഡി'ക്കുവേണ്ടി യുവനടന്‍ അനൂപ് മേനോന്‍ മെലിയുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയാണ് അനൂപ് മേനോന്‍ തടികുറയ്ക്കാന്‍ തീരുമാനിച്ചത്. തന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ രാജ് പ്രഭാവതി മേനോനാണ് ബഡിയുടെ സംവിധാകന്‍. 

രാജ്‌ന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് അനൂപ് മേനോന്‍ പറഞ്ഞു. എന്നാല്‍ തന്റെ വണ്ണം കുറയുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് അനൂപ് കൂട്ടിച്ചേര്‍ത്തു. എന്നാലും മെലിയാന്‍ പരമാവധി ശ്രമിക്കും അനൂപ് പറഞ്ഞു. ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനൂപ്. 

'ബഡി'ക്കുവേണ്ടി അനൂപ് മേനോന്‍ മെലിയുന്നു'ബഡി'ക്കുവേണ്ടി അനൂപ് മേനോന്‍ മെലിയുന്നു'ബഡി'ക്കുവേണ്ടി അനൂപ് മേനോന്‍ മെലിയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക