നടി ശ്വേതാ മേനോന്റെ പ്രസവം മുംബൈയില്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ ബ്ലെസി പദ്ധതിയിട്ടതായി റിപോര്‍ട്ട്. ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിക്കുന്നതിനാല്‍ ഏറെ മാധ്യമശ്രദ്ധയാകര്‍ഷിച്ച ബ്ലെസി ചിത്രമാണ് കളിമണ്ണ്.
അമ്മയും ഗര്‍ഭസ്ഥ ശിശുവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് കളിമണ്ണ്. ബ്ലെസി ശ്വേതയെ ചിത്രത്തിലെ മുഖ്യകഥാപാത്രമായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ ചൂടന്‍ ചര്‍ച്ചകള്‍ക്ക് ചിത്രം വഴിതുറന്നിരുന്നു.
ഗര്‍ഭിണിയായി അഭിനയിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് യഥാര്‍ത്ഥത്തില്‍ ഒരു പ്രസവം വെള്ളിത്തിരയില്‍ അരങ്ങേറുന്നത്.