Image

അല്‍ഷിമേഴ്‌സ്‌

Published on 21 September, 2012
അല്‍ഷിമേഴ്‌സ്‌
ന്യൂഡല്‍ഹി: സെപ്‌റ്റംബര്‍ 21 അല്‍ഷിമേഴ്‌സ്‌ ദിനം മറവിരോഗം മനുഷ്യന്റെ ജൈവഘടനയിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്‌. സുഹൃത്തുക്കളേയും ബന്ധുക്കളേയും സ്വന്തം മക്കളേയും ഭാര്യയേയും പോലും മറന്നുപോകുന്ന അവസ്ഥ അചിന്തനീയമാണ്‌.

അല്‍ഷിമേഴ്‌സ്‌ ഏതു പ്രായക്കാരേയും ഈ രോഗം ബാധിക്കാം. എന്നാല്‍ സാധാരണഗതിയില്‍ വാര്‍ധക്യത്തോടു അടുക്കുന്ന കാലത്താണ്‌ ഈ രോഗത്തിന്റെ കടന്നുവരവ്‌. അസ്വസ്ഥത, ഭയം, ഓര്‍മകള്‍ അപൂര്‍ണമാകുക തുടങ്ങിയവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. അടുത്തകാലത്ത്‌ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ഓര്‍മകളുടെ കണ്ണികള്‍ പൊട്ടുകയാണ്‌ തുടക്കം. തുടര്‍ന്ന്‌ ഇത്‌ ഭാഷാപരമായ വൈകല്യങ്ങളിലേയ്‌ക്കും സംസാരിക്കാനുള്ള കഴിവ്‌ നഷ്‌ടമാകുന്നതിലേയ്‌ക്കും എത്തും. പിന്നീട്‌ നിത്യവും ചെയ്‌തുപോന്ന കൊച്ചുകൊച്ചു പ്രവൃത്തികള്‍ പോലും ആയാസകരമാകുന്നു. ഒടുവില്‍ തന്നത്താന്‍ പരിചരിക്കാനാവാതെ ഏതു ചെറിയ കാര്യങ്ങള്‍ക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്‌ട അവസ്ഥയിലെത്തുന്നു. കാര്യങ്ങള്‍ ഓര്‍മിക്കാനും വിചിന്തനം ചെയ്യാനുമുള്ള തലച്ചോറിന്റെ കഴിവുകള്‍ നഷ്‌ടമാകുകയാണ്‌ ഈ രോഗത്തിന്റെ സാങ്കേതിക വിശദീകരണം.

മനുഷ്യന്റെ ബോധമനസിലെയും അബോധമനസിലെയും ഓര്‍മകളും ചിന്തകളും എന്നെന്നേക്കുമായി മാഞ്ഞുപോകുന്ന രോഗമായ അല്‍ഷിമേഴ്‌സ്‌ 65 വയസിനു മേല്‍ പ്രായമുള്ളവരില്‍ ഇന്ന്‌ സര്‍വസാധാരണമായിക്കൊണ്‌ടിരിക്കുകയാണ്‌. 2050 ആകുമ്പോഴേയ്‌ക്കും ലോകത്തില്‍ മൂന്നു കോടി അല്‍ഷിമേഴ്‌സ്‌ രോഗികള്‍ ഉണ്‌ടാകും എന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക