Image

ട്രൈസിറ്റി ഇന്ത്യാ അസോസ്സിയേഷന്‍ പിക്‌നിക്‌ ശ്രദ്ധേയമായി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 17 August, 2011
ട്രൈസിറ്റി ഇന്ത്യാ അസോസ്സിയേഷന്‍ പിക്‌നിക്‌ ശ്രദ്ധേയമായി
ആല്‍ബനി (ന്യൂയോര്‍ക്ക്‌): ആല്‍ബനിയിലെ ട്രൈസിറ്റി ഇന്ത്യാ അസോസ്സിയേഷന്റെ ഇക്കൊല്ലത്തെ പിക്‌നിക്‌ സംഘടനാ മികവുകൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.

ആല്‍ബനിയുടെ പ്രാന്തപ്രദേശമായ ഡെല്‍മാറിലെ വിശാലമായ എല്‍മ്‌ അവന്യൂ പാര്‍ക്കില്‍ ആഗസ്റ്റ്‌ 14ന്‌ ഉച്ചയ്‌ക്ക്‌ 12 മണിയോടെ ആരംഭിച്ച പിക്‌നിക്‌ വൈകീട്ട്‌ 6 മണിയോടെ സമാപിച്ചു. ഇന്ത്യയുടെ അറുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷവും പിക്‌നിക്കും സംയുക്തമായാണ്‌ ആഘോഷിച്ചത്‌. പിക്‌നിക്കില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട്‌ പ്രസിഡന്റ്‌ പീറ്റര്‍ തോമസ്‌ പിക്‌നിക്ക്‌ ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്‌തു.

തുടര്‍ന്ന്‌ കുട്ടികളും മുതിര്‍ന്നവരും തങ്ങളുടെ വിവിധയിനം കായിക പരിപാടികളും ആരംഭിച്ചു. വനിതകള്‍ക്കും ദമ്പതികള്‍ക്കും അവരുടേതായ പലതരം കായികവിനോദങ്ങളും, കുട്ടികള്‍ക്ക്‌ അവരുടേതായ വിനോദങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ വര്‍ഷവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ നടത്തുന്ന പിക്‌നിക്‌ ട്രൈസിറ്റി ഇന്ത്യാ അസോസ്സിയേഷന്റെ മാത്രം പ്രത്യേകതയാണെന്ന്‌ എല്ലാവരും അഭിപ്രായപ്പെട്ടു.

അതുകൊണ്ടുതന്നെ, കാഷ്‌മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള വിവിധ ദേശക്കാരേയും ഭാഷക്കാരേയും ഒരുമിച്ച്‌ കാണാനുള്ള അസുലഭ സന്ദര്‍ഭവും ഈ പിക്‌നിക്കിനുണ്ടെന്ന്‌ എഴുപതുകളില്‍ സംഘടനയുടെ പ്രസിഡന്റുമാരായിരുന്ന, ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന പലരും അഭിപ്രായപ്പെട്ടു. ദേശഭക്തിഗാനങ്ങള്‍ പിക്‌നിക്കിന്‌ ഉണര്‍വ്വും ഉന്മേഷവും നല്‍കി.

ഗുരിയാം സിംഗ്‌, ഉത്തം സാഹ, നിറ്റ ചിക്കടെല്ലി, മൊയ്‌തീന്‍ പുത്തന്‍ചിറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പിക്‌നിക്ക്‌. വൊളണ്ടിയര്‍മാരായി അനേകം പേര്‍ അവരെ സഹായിക്കാനുണ്ടായിരുന്നു. സുനില്‍ സക്കറിയ സൗണ്ട്‌ സിസ്റ്റം കൈകാര്യം ചെയ്‌തു.
ട്രൈസിറ്റി ഇന്ത്യാ അസോസ്സിയേഷന്‍ പിക്‌നിക്‌ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക