Image

ഐ.പി.സി - മിഡ് വെസ്റ്റ് റീജിയന്‍ ജൂബിലിയുടെ നിറവില്‍

Published on 17 August, 2011
ഐ.പി.സി - മിഡ് വെസ്റ്റ് റീജിയന്‍ ജൂബിലിയുടെ നിറവില്‍
1986 ല്‍ ഡാളസ്സ് ക്രിസ്ത്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് പരേതനായ പാസ്റ്റര്‍ ഉമ്മന്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഐ.പി.സി മിഡ് വെസ്റ്റ് റീജിയന്റെ പ്രഥമ സമ്മേളനം നടക്കുകയുണ്ടായി. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്ക് ഉത്തര അമേരിക്കയില്‍ അനേക റീജിയനുകള്‍ ഉണ്ടെങ്കിലും മിഡ് വെസ്റ്റ് റീജിയനാണ് ആദ്യമായി രൂപംകൊണ്ടത്. ഓസ്റ്റന്‍ , ഹൂസ്റ്റന്‍ എന്നീ പട്ടണങ്ങളില്‍ പരന്നുകിടക്കുന്ന 23 സഭകളും ആയിരക്കണക്കിന് വിശ്വാസികളും ഐ.പി.സി മിഡ് വെസ്റ്റ് റീജിയന് ഉണ്ട്. ഐ.പി.സിയുടെ അമേരിക്കയിലെ ഏറ്റവും വലിയ റീജിയനില്‍ ഒന്നാണ് മിഡ് വെസ്റ്റ് റീജിയന്‍ .

ജൂബിലിയുടെ ഭാഗമായി സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ്, സെപ്റ്റംബര്‍ 1 മുതല്‍ 4 വരെ ഹൂസ്റ്റന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന റിലയന്‍ സ്റ്റേഡിയം, ആസ്റ്റര്‍ഫോം തുടങ്ങിയവയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന കൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചു നടക്കുന്നതാണ്. രാത്രിയോഗങ്ങള്‍ പൊതുമീറ്റിഗായിരിക്കും. റിവൈവല്‍ മീറ്റിംഗുകള്‍ , സെമിനാറുകള്‍ , ബൈബിള്‍ സ്റ്റഡി, സുവിശേഷ മീറ്റിംഗുകള്‍ , തീം സെമിനാറുകള്‍ , യുവജനമീറ്റിംഗുകള്‍ എന്നിവയും, യുവജനങ്ങളുടെ
¿ÞÜaí പരിശോദനകളും നടക്കുന്നതാണ്. യുവജന സമ്മേളനങ്ങള്‍ക്കു സന്ദേശമറിയിക്കുവാനായി റവ.സാക്ക് ചെറിയാന്‍ ഇവാ, ജോഷ്മാത്യൂ എന്നിവര്‍ കടന്നു വരുന്നതാണ്.

സഹോദരി സമ്മേളനത്തിന് സാം മക്‌നീല്‍ മുഖ്യപ്രഭാഷണം നടത്തും. സഹോദരിമാരുടെ സമ്മേളനത്തിന് മിഡ് വെസ്റ്റ് റീജിയന്‍ സഹോദരിമാരുടെ നേതൃത്വത്തില്‍ വിവിധ സമ്മേളനങ്ങള്‍ ഉണ്ടായിരിക്കും.
സമ്മേളനത്തിന്റെ തീമായി തിരഞ്ഞെടുക്കുന്നത് “എഴുന്നേറ്റു പ്രകാശിക്കുക” (യെശയ്യാവ് 60:1). മുഖ്യപ്രാസംഗികരായി ഐ.പി.സി ജനറല്‍ സെക്രട്ടറി റവ.ഡോ.വല്‍സന്‍ ഏബ്രഹാം, റവ.സണ്ണി കുര്യന്‍ എന്നിവരാണ്.

മിഡ് വെസ്റ്റ് റീജിയന് നേതൃത്വം കൊടുക്കുന്നവര്‍ പ്രസിഡന്റ്.റവ. ജോണ്‍ ചാക്കോ, റവ.തോമസ് ജോര്‍ജ്ജ്, റവ.അലക്‌സ് വെട്ടിക്കല്‍ , ബാബു
µMÎÞ¢മൂട്ടില്‍ , ജോസഫ് കുര്യന്‍ , സാംമാത്യൂ, ആനി സ്റ്റീഫന്‍ എന്നിവരാണ്.

വാര്‍ത്ത അയച്ചത് ജോയ് തുമ്പമണ്‍
ഐ.പി.സി - മിഡ് വെസ്റ്റ് റീജിയന്‍ ജൂബിലിയുടെ നിറവില്‍ഐ.പി.സി - മിഡ് വെസ്റ്റ് റീജിയന്‍ ജൂബിലിയുടെ നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക