Image

പൊട്ടാസിയം അടങ്ങിയ ഭക്ഷണം രക്തസമ്മര്‍ദ്ദം കുറയ്‌ക്കും

Published on 26 September, 2012
പൊട്ടാസിയം അടങ്ങിയ ഭക്ഷണം രക്തസമ്മര്‍ദ്ദം കുറയ്‌ക്കും
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്‌ക്കതാന്‍ പൊട്ടാസിയം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഗുണം ചെയ്യുമെന്ന്‌. 18 വയസിനു മുകളിലുളളവര്‍ കൃത്യമായ ഇടവേളകളില്‍ ബിപി പരിശോധനയ്‌ക്കു വിധേയരാവുക. പുകവലി, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവ ഒഴിവാക്കുക.

ബിപിയിലെ ക്രമവ്യതിയാനം ആവര്‍ത്തിക്കികയാണെങ്കില്‍ വിദഗ്‌ധ ഡോക്ടറുടെ ഉപദേശം തേടണം. രക്തപരിശോധന, എക്കോ കാര്‍ഡിയോഗ്രാം, ഇസിജി, യൂറിന്‍ അനാലിസിസ്‌, കിഡ്‌നിയുടെ അള്‍ട്രാ സൗണ്ട്‌ പരിശോധന എന്നിവയിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍
നിര്‍ണയിക്കാനാവും.ഹപൊട്ടാസ്യം, നാരുകള്‍ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുക. ധാരാളം വെളളം കുടിക്കുക. ദിവസവും അരമണിക്കൂറെങ്കിലും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരമുളള വ്യായാമമുറകള്‍ ശീലമാക്കണം.

ഉയര്‍ന്ന രക്തസമ്മര്‍ദം (ബിപി) ഹൈപ്പര്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്നു.ഹൃദയം പമ്പ്‌ ചെയ്യുന്ന രക്തം
ധമനികളിലൂടെ ഒഴുകുമ്പോള്‍ അതു ധമനീഭിത്തികളില്‍ ചെലുത്തുന്ന ബലമാണു രക്തസമ്മര്‍ദം. മില്ലി മീറ്റേഴ്‌സ്‌ ഓഫ്‌ മെര്‍ക്കുറി എന്ന ഏകകത്തിലാണ്‌ രക്തസമ്മര്‍ദത്തിന്റെ തോതു പറയുന്നത്‌. ഉദാഹരണമായി 120/ 80 mm/Hg എന്ന രീതിയില്‍. ഇവിടെ വലിയ ഒരു സംഖ്യയും ചെറിയ ഒരു സംഖ്യയും കാണാം. വലിയ സംഖ്യ സിസ്‌റ്റോളിക്‌ പ്രഷറിനെ സൂചിപ്പിക്കുന്നു. ഇത്‌ 140 ല്‍ കൂടിയാല്‍ സിസ്റ്റോളിക്‌ പ്രഷര്‍ ഉയര്‍ന്നതാണെന്നു പറയാം. ഇത്‌ 120 ല്‍ കുറവാണെങ്കില്‍ സിസ്റ്റോളിക്‌ പ്രഷര്‍ നോര്‍മലാണെന്നു പറയുന്നു. ചെറിയ സംഖ്യ ഡയസ്റ്റോളിക്‌ പ്രഷറിനെ സൂചിപ്പിക്കുന്നു. ഇതു 90 ല്‍ കുടിയാല്‍ ഡയസ്റ്റോളിക്‌ പ്രഷര്‍ ഉയര്‍ന്നതാണെന്നു പറയാം. ഇത്‌ 80 ല്‍ കുറവാണെങ്കില്‍ ഡയസ്റ്റോളിക്‌ പ്രഷര്‍ നോര്‍മലാണെന്നു പറയുന്നു. സിസ്‌റ്റോളിക്‌ പ്രഷര്‍ 120 നും 139 നും ഇടയിലാവുകയോ ഡയസ്‌റ്റോളിക്‌ പ്രഷര്‍ 80 നും 89 നും ഇടയിലാവുകയോ ചെയ്‌താല്‍ ആ അവസ്ഥയെ പ്രീ - ഹൈപ്പര്‍ ടെന്‍ഷന്‍ ഏന്നു വിളിക്കുന്നു. പ്രീ ഹൈപ്പര്‍ടെന്‍ഷന്‍ ഉളളവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നതിനുളള സാധ്യത
ഏറെയാണ്‌.
പൊട്ടാസിയം അടങ്ങിയ ഭക്ഷണം രക്തസമ്മര്‍ദ്ദം കുറയ്‌ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക