Image

ഫൊക്കാനാ സ്‌പോര്‍ട്‌സ്‌ ടൂര്‍ണമെന്റ്‌ 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ

Published on 18 August, 2011
ഫൊക്കാനാ സ്‌പോര്‍ട്‌സ്‌ ടൂര്‍ണമെന്റ്‌ 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ
ഹൂസ്റ്റണ്‍: ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ 2012 ജൂണ്‍ 30 മുതല്‍ ജൂലൈ മൂന്നുവരെ സ്‌പോര്‍ട്‌സ്‌ ടൂര്‍ണമെന്റ്‌ നടത്തും. ഫൊക്കാനയുടെ പതിനഞ്ചാമത്‌ നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചാണ്‌ സ്‌പോര്‍ട്‌സ്‌ ടൂര്‍ണമെന്റ്‌ നടത്തുന്നത്‌.

മെന്‍സ്‌ ബാസ്‌ക്കറ്റ്‌ ബോള്‍ടൂര്‍ണമെന്റില്‍ (12 ടീം) ഒന്നാംസമ്മാനം ലഭിക്കുന്ന ടീമിന്‌ 5000 ഡോളര്‍ സമ്മാനം ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന ടീമിന്‌ 3000ഡോളറും ലഭിക്കും. മെന്‍സ്‌ വോളീബോള്‍ ടീമില്‍ (6 ടീം) ഒന്നാം സ്ഥാനക്കാര്‍ക്ക്‌ 3000 ഡോളറും, രണ്ടാം സ്ഥാനം നേടുന്ന ടീമിന്‌ 2000 ഡോളറും ലഭിക്കും. പെണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ്‌ ബോള്‍ മത്സരത്തില്‍ (4 ടീം) ഒന്നാം സ്ഥാനം 1,500 ഡോളറും, രണ്ടാം സ്ഥാനം നേടുന്ന ടീമിന്‌ 1000 ഡോളറും ലഭിക്കും.
ഫൊക്കാനാ സ്‌പോര്‍ട്‌സ്‌ ടൂര്‍ണമെന്റ്‌ 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക