Image

തണുത്ത ആഹാരം വാതരോഗത്തിന്‌ കാരണം

Published on 01 October, 2012
തണുത്ത ആഹാരം വാതരോഗത്തിന്‌ കാരണം
തണുത്ത ആഹാരം വാതരോഗത്തിന്‌ കാരണമാകും. കൂടാതെ ഫ്രിഡ്‌ജില്‍ വച്ച ആഹാരങ്ങള്‍, കടല, പരിപ്പ്‌ എന്നിവയുടെ അമിത ഉപയോഗം, ബേക്കറി പലഹാരങ്ങള്‍, കൃത്രിമ ഭക്ഷണങ്ങള്‍, ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍ എന്നിവയെല്ലാം വാതരോഗങ്ങള്‍ക്കു കാരണമാകും. പാരമ്പര്യമായി വാതരോഗം ഉളളവരും ജന്മനാ വാതപ്രകൃതിയുള്ളവരും ഇത്തരം ആഹാരങ്ങള്‍ ഉപേക്ഷിക്കണം.

എല്ലാ വാതരോഗങ്ങളിലേയ്‌ക്കും പ്രധാന ലക്ഷണം വേദനയാണ്‌ എന്നതുകൊണ്‌ട്‌ രോഗം കൃത്യമായി നിര്‍ണ്ണയിക്കുന്നതിനുവേണ്‌ടി മറ്റു പല മാര്‍ഗങ്ങളേയും ആശ്രയിക്കേണ്‌ടി വരുന്നു. രോഗത്തിന്റെ വ്യത്യസ്‌തതകള്‍ക്കനുസരിച്ചും സ്ഥാനത്തിനനുസരിച്ചും വേദനകളുടെ സ്വഭാവത്തിനും മാറ്റം വരാം.

റുമറ്റോയിഡ്‌ ആര്‍ത്രൈറ്റിസ്‌ വിഭാഗത്തില്‍പ്പെടുന്ന സന്ധിവാതങ്ങളില്‍ സന്ധികള്‍ക്ക്‌ വേദനയും ചലനശേഷിക്കുറവും പ്രഭാതങ്ങളില്‍ കൂടുതലായിരിക്കും. ഈ രോഗികളില്‍ പ്രാരംഭഘട്ടത്തില്‍ പ്രഭാതകൃത്യങ്ങളും കുളിയും മറ്റും കഴിയുന്നതോടെ വേദനയും ചലനശേഷിക്കുറവും അപ്രത്യക്ഷമാകുന്നു.

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്‌ വിഭാഗത്തില്‍പ്പെടുന്ന സന്ധിവാതത്തില്‍ കുറച്ചു സമയം നടക്കുകയോ, ജോലി ചെയ്യുകയോ, വ്യായാമം ചെയ്യുകയോ ചെയ്‌തതിനു ശേഷം അവസ്ഥകള്‍ കൂടുതല്‍ മോശമാകുന്നു. ഓരോരുത്തരുടെയും ശരീരപ്രകൃതിക്കനുസരിച്ചും രോഗാവസ്ഥയ്‌ക്കനുസരിച്ചും ആയുര്‍വേദത്തിലെ വിവിധ ചികിത്സാ രീതികള്‍ സമന്വയിപ്പിച്ച്‌ ഉപയോഗിക്കുന്നതാണ്‌ യാഥാര്‍ഥ രോഗശാന്തിക്കു പര്യാപ്‌തമാകുന്നത്‌.
തണുത്ത ആഹാരം വാതരോഗത്തിന്‌ കാരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക