Image

ഹണ്‍ഡ്രഡ്‌ ആന്‍ഡ്‌ വന്‍ വെഡ്ഡിംഗ്‌

Published on 07 October, 2012
ഹണ്‍ഡ്രഡ്‌ ആന്‍ഡ്‌ വന്‍ വെഡ്ഡിംഗ്‌
ഷാഫി സംവിധാനംചെയ്യുന്ന ഹണ്‍ഡ്രഡ്‌ ആന്‍ഡ്‌ വന്‍ വെഡ്ഡിംഗ്‌ ഉടന്‍ തീയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍, വിജയരാഘവന്‍, സുരാജ്‌, സലിംകുമാര്‍, വിജീഷ്‌, വിനോദ്‌ പറവൂര്‍, നന്ദനുണ്ണി, പൊന്നമ്മ ബാബു, ഊര്‍മിള ഉണ്ണി, സാജു കൊടിയന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.

ഷാഫിയുടെ കഥയ്‌ക്ക്‌ കലവൂര്‍ രവികുമാര്‍ തിരക്കഥയും സംഭാഷണവും രചിക്കുന്നു. റഫീഖ്‌ അഹമ്മദിന്റെ ഗാനങ്ങള്‍ക്ക്‌ ഈണം പകര്‍ന്നിരിക്കുന്നത്‌ ദീപക്‌ ദേവാണ്‌. അഴകപ്പന്‍ ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- ജോസഫ്‌ നെല്ലിക്കല്‍. പ്രൊഡ. കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്‌. ഫിലിം ഫോക്‌സിന്റെ ബാനറില്‍ റാഫി, ഷാഫി, ഷാലിന്‍ എന്നിവര്‍ നിര്‍മിക്കുന്നു.

സമൂഹവിവാഹം സംഘടിപ്പിക്കുന്നവര്‍ വലിയ ലക്ഷ്യങ്ങളാണ്‌ അതിലൂടെ ഉദ്ദേശിക്കുന്നത്‌. വലിയ സാമ്പത്തികബാദ്ധ്യതയില്‍ വിവാഹം നടക്കാത്തവര്‍, അനുയോജ്യമായ വധൂവരന്മാരെ ലഭിക്കാത്തവര്‍ അങ്ങനെയുള്ളവര്‍ക്കെല്ലാം ഏറെ ആശ്വാസം പകരാന്‍ പോന്നതാണ്‌. ഇവിടെ കസ്‌തൂര്‍ബാ വനിതാ സമാജം പ്രവര്‍ത്തകര്‍ ഒരു സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. നൂറ്റിയൊന്നുപേരുടെ വിവാഹം.

ഒരു ദിവസംകൊണേ്‌ടാ രണ്‌ടുദിവസംകൊണേ്‌ടാ ഒരു സമൂഹവിവാഹം നടക്കുകയില്ല. അതിന്‌ മാസങ്ങള്‍മുമ്പുള്ള ഒരുക്കങ്ങള്‍തന്നെ വേണം. ഈ ഒരുക്കങ്ങളിലൂടെ വധൂവരന്മാരെ കണെ്‌ടത്തണം. അവര്‍ക്ക്‌ രണ്‌ടാഴ്‌ചയോളം നീണ്‌ടുനില്‍ക്കുന്ന പരിശീലനം നല്‍കണം. മെഡിക്കല്‍ ചെക്കപ്പ്‌ നടത്തണം. വിവാഹജീവിതത്തെക്കുറിച്ചു മനസിലാക്കണം. സമൂഹവിവാഹത്തിന്റെ മറവില്‍ ചില തട്ടിപ്പുകളും അരങ്ങേറുന്നതിനാലാണ്‌ ഉത്തരവാദിത്വപ്പെട്ടവര്‍ ഇതില്‍ ഏറെ കര്‍ക്കശമായ വ്യവസ്ഥകള്‍ വച്ചിരിക്കുന്നത്‌.

ഈ സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ അഞ്ചു പവന്‍ വീതം സമ്മാനമായി നല്‍കുന്നുണ്‌ട്‌. അതു കൈപ്പറ്റാന്‍ മാത്രമായി വരുന്നവരുമുണ്‌ട്‌. ഇത്തരം തട്ടിപ്പുകാരെ കണെ്‌ടത്തുകയെന്നതും ഏറെ ദുഷ്‌കരമാണ്‌. ഇവിടെ സമൂഹവിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന ഏതാനുംപേരെ നമുക്കു പരിചയപ്പെടാം. വാഴൂര്‍ ജോസ്‌.
ഹണ്‍ഡ്രഡ്‌ ആന്‍ഡ്‌ വന്‍ വെഡ്ഡിംഗ്‌ഹണ്‍ഡ്രഡ്‌ ആന്‍ഡ്‌ വന്‍ വെഡ്ഡിംഗ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക