Image

അമ്പെയ്‌ത്തില്‍ നടി അനന്യയ്‌ക്ക്‌ ജയം

Published on 13 October, 2012
അമ്പെയ്‌ത്തില്‍ നടി അനന്യയ്‌ക്ക്‌ ജയം
കൊച്ചി: സംസ്ഥാന അമ്പെയ്‌ത്ത്‌ ചാമ്പ്യന്‍ഷിപ്പില്‍ ചലചിത്രതാരം അനന്യക്ക്‌ വിജയം. കോംപൗണ്‌ട്‌ ബോ വിഭാഗത്തിലാണ്‌ അനന്യ വിജയം നേടിയത്‌. ഈ വിജയത്തോടെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അനന്യ യോഗ്യത നേടി. രണ്‌ടു തവണ സംസ്ഥാന തലത്തില്‍ അമ്പെയ്‌ത്ത്‌ ചാമ്പ്യനായിരുന്നു അനന്യ.

എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളജ്‌ ഗ്രൗണ്‌ടില്‍ വെള്ളിയാഴ്‌ച ആരംഭിച്ച സംസ്ഥാന അമ്പെയ്‌ത്ത്‌ ചാമ്പ്യന്‍ഷിപ്പ്‌ മുന്‍ അമ്പെയ്‌ത്ത്‌ താരം കൂടിയായ സംസ്ഥാന യുവജനക്ഷേമമന്ത്രി മന്ത്രി പി.കെ. ജയലക്ഷ്‌മി അമ്പെയ്‌താണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.
അമ്പെയ്‌ത്തില്‍ നടി അനന്യയ്‌ക്ക്‌ ജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക