Image

നയന്‍ താരയ്‌ക്ക്‌ മികച്ച നടിക്കുള്ള ആന്ധ്രപ്രദേശ്‌ സര്‍ക്കാരിന്റെ അവാര്‍ഡ്‌

Published on 13 October, 2012
നയന്‍ താരയ്‌ക്ക്‌ മികച്ച നടിക്കുള്ള ആന്ധ്രപ്രദേശ്‌ സര്‍ക്കാരിന്റെ അവാര്‍ഡ്‌
ഹൈദരാബാദ്‌: മികച്ച നടിക്കുള്ള 2011 ലെ ആന്ധ്രപ്രദേശ്‌ സര്‍ക്കാരിന്റെ അവാര്‍ഡ്‌ പ്രശസ്‌ത തമിഴ്‌, മലയാളം സിനിമാ നടി നയന്‍താരയ്‌ക്ക്‌ ലഭിച്ചു. ശ്രീ രാമരാജ്യം എന്ന സിനിമയിലെ സീതയുടെ വേഷം അവതരിപ്പിച്ചതിനാണ്‌ അവാര്‍ഡ്‌.

ശ്രീ രാമരാജ്യം മികച്ച സിനിമയ്‌ക്കുള്ള നന്ദി അവാര്‍ഡും നേടി. മഹേഷ്‌ ബാബു ആണ്‌ മികച്ച നടന്‍. ജയ്‌ ബോലോ തെലുങ്കാന എന്ന ചിത്രത്തിന്റെ സംവിധായകന്‍ എന്‍. ശങ്കറാണ്‌ മികച്ച സംവിധായകന്‍. പ്രകാശ്‌ രാജിന്‌ മികച്ച സഹനടനുള്ള അവാര്‍ഡ്‌ ലഭിച്ചു.
നയന്‍ താരയ്‌ക്ക്‌ മികച്ച നടിക്കുള്ള ആന്ധ്രപ്രദേശ്‌ സര്‍ക്കാരിന്റെ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക