Image

ആദിമകാല രോഗങ്ങള്‍ തിരിച്ചെത്തുന്നു

Published on 14 October, 2012
ആദിമകാല രോഗങ്ങള്‍ തിരിച്ചെത്തുന്നു
കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മുന്‍കാലത്തുണ്ടായിരുന്ന പല മാറാരോഗങ്ങളും തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്‌. മന്ത്‌, മലേറിയ, കോളറ, വസൂരി തുടങ്ങിയവയാണ്‌ അതില്‍ പ്രധാനം. തലസ്ഥാന നഗരിയില്‍ കോളറ സ്ഥിരീകരിച്ചിട്ടുണ്ട്‌. അതുപോലെ വയനാടു ജില്ലയിലെ ആദിവാസി മേഖലയില്‍ കഴിഞ്ഞവര്‍ഷം കോളറ മരണങ്ങള്‍ വരെയുണ്ടായി. പൂര്‍ണമായും തുടച്ചുനീക്കി എന്ന്‌ ആരോഗ്യവകുപ്പു വര്‍ഷങ്ങള്‍ക്കു മുന്‍പേ അവകാശപ്പെട്ട കോളറ തലസ്‌ഥാന ജില്ലയുടെ തീരപ്രദേശങ്ങളിലും തിരിച്ചെത്തിയിരിക്കുകയാണ്‌. വിളപ്പില്‍ശാല ചവര്‍ ഫാക്‌ടറി പൂട്ടിയതോടെ ഒന്‍പതു മാസമായി മാലിന്യനീക്കം നിലച്ചിരിക്കുന്ന തലസ്‌ഥാന ജില്ലയില്‍ സ്‌ഫോടനാത്മ കമായ സ്‌ഥിതിയാണ്‌ ഇപ്പോഴുള്ളത്‌. മാലിന്യം നിറഞ്ഞ നിരത്തുകളും ഓടകളും ജലസ്രോതസ്സുകളും രോഗവാഹകരായി മാറിയിരിക്കുന്നു.

അതുപോലെ മന്ത്‌ വീണ്ടും പ്രത്യക്ഷപ്പെട്ടു. പാലക്കാട്‌, പൊന്നാനി നഗരസഭകളെയാണ്‌. പൊന്നാനി മേഖലയില്‍ ഈവര്‍ഷം ഇതുവരെ 129 പേര്‍ക്കു മന്തുരോഗം സ്‌ഥിരീകരിച്ചു. പാലക്കാട്‌ നഗരസഭയിലും കണക്ക്‌ ഉയര്‍ന്നുനില്‍ക്കുന്നു. പാലക്കാടു ജില്ലയിലെ 91 പഞ്ചായത്തുകളില്‍ 56 ഇടങ്ങളിലും നാലു നഗരസഭകളില്‍ മൂന്നിലും മന്തുരോഗം കണ്ടെത്തിയതായി ആരോഗ്യവകുപ്പിന്റെ പക്കലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക