Image

ഹസ്സാരെയ്‌ക്ക്‌ അനുകൂല റാലി; മുംബൈയില്‍ ജനരോഷമിരമ്പി

Published on 21 August, 2011
ഹസ്സാരെയ്‌ക്ക്‌ അനുകൂല റാലി; മുംബൈയില്‍ ജനരോഷമിരമ്പി
മുംബൈ: ജനലോക്‌പാല്‍ ബില്ലിനുവേണ്ടി നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസ്സാരെയെ അനുകൂലിച്ച്‌ മുംബൈയില്‍ വന്‍ റാലി. റാലിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വന്‍ ജനരോഷമിരമ്പി. മുംബൈയിലെ ബാന്ദ്രയില്‍ നിന്നും ജൂഹുവിലേക്കുള്ള റാലിയില്‍ ആയിരങ്ങളാണ്‌ മഴയെ അവഗണിച്ച്‌ പങ്കെടുത്തു. മാര്‍ച്ചിനെത്തിയ ആളുകളുടെ നിര അഞ്ച്‌ കിലോമീറ്ററോളം നീണ്‌ടു. ദേശീയപതാകയേന്തിയ അനുയായികള്‍ ഹസ്സാരെയെ വാഴ്‌ത്തി മുദ്രാവാക്യം വളിച്ചു.

അതിനിടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്ക്‌ മുന്നില്‍ പ്രകടനം നടത്തിയ എണ്‍പതോളം പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പ്രധാനമന്ത്രിയുടെ വീടിന്‌ സമീപത്തു വച്ചായിരുന്നു ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക