Image

ഗ്രാഫിക്‌സ്‌ വിസ്‌മയവുമായി മാട്രാന്‍

Published on 15 October, 2012
ഗ്രാഫിക്‌സ്‌ വിസ്‌മയവുമായി മാട്രാന്‍
ഗ്രാഫിക്‌സിന്റെ അനന്തസാധ്യതകളുമായി സൂര്യ നായകനാകുന്ന മാട്രാന്‍ പ്രദര്‍ശനത്തിനെത്തുന്നു. സയാമീസ്‌ ഇരട്ടകളായ സഹോദന്മാരുടെ കഥയാണ്‌. നിര്‍മാണവേളയില്‍തന്നെ വന്‍ വാര്‍ത്താപ്രാധാന്യം നേടിയ ഈ ചിത്രം കെ.വി. ആനന്ദ്‌ സംവിധാനംചെയ്യുന്നു. എജി എസ്‌. എന്റര്‍ടെയിന്‍മെന്റാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.

150-ഓളം കംപ്യൂട്ടര്‍ വിദഗ്‌ധര്‍ റുമാസത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായിട്ടാണ്‌ ഗ്രാഫിക്‌സ്‌ ജോലികള്‍ പൂര്‍ത്തിയാക്കിയത്‌. ഹോളിവുഡിലെ സാങ്കേതിക വിദഗ്‌ധരായിരുന്നു മേല്‍നോട്ടം.

വിവേക്‌, അജയരത്‌നം, രവി പ്രകാശ്‌ തുടങ്ങിയവരോടൊപ്പം നാഷണല്‍ അവാര്‍ഡിനര്‍ഹയായ കന്നട നടി തരയും ശക്തമായ വേഷത്തിലെത്തുന്നു, സൂര്യയുടെ അമ്മയായി. കാജല്‍ അഗര്‍വാളാണ്‌ നായിക. ഇഷാ ഷര്‍വാണി അതിഥിതാരമായി എത്തുന്നു.
ടി. മോഹന്‍ദാസ്‌
ഗ്രാഫിക്‌സ്‌ വിസ്‌മയവുമായി മാട്രാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക