Image

ബ്ലഡ്‌ കാന്‍സര്‍ രോഗത്തിന്‌ പ്രതിവിധിയുമായി കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നാനോ മരുന്ന്‌

Published on 16 October, 2012
ബ്ലഡ്‌ കാന്‍സര്‍ രോഗത്തിന്‌ പ്രതിവിധിയുമായി കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നാനോ മരുന്ന്‌
കൊച്ചി: കാന്‍സര്‍ രോഗത്തിന്‌ പ്രതിവിധിയുമായി കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നാനോ മരുന്ന്‌ ഫലപ്രദമാണെന്ന്‌ റിപ്പോര്‍ട്ട്‌. രക്താര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയാനുള്ള പ്രതിരോധ മരുന്നാണ്‌ 'അമൃത' ഗവേഷണവിഭാഗം കണ്ടെത്തിയിരിക്കുന്നത്‌.

ഡോ ശാന്തിനായരുടെയും ഡോ മന്‍സൂര്‍ അലിക്കുട്ടിയുടെയും നേതൃത്വത്തിലാണ്‌ അര്‍ബുദ ചികിത്സ സംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നുവരുന്നത്‌.

രക്താര്‍ബുദ കോശങ്ങളെ പ്രതിരോധിക്കാനായി നിലവിലുള്ള മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ കോശങ്ങള്‍ മരുന്നിനെതിരേ പ്രതിരോധശേഷി കൈവരിക്കാറുണ്ട്‌. ഇത്തരം സാഹചര്യത്തിലാണ്‌ അമൃത കണ്ടെത്തിയ നാനോ മെഡിസിന്‍ ഫലപ്രദമാവുക. ഈ ഔഷധം ആദ്യമായി കണ്ടെത്തിയതും വികസിപ്പിച്ചെടുത്തതും അമൃതയിലാണെന്ന്‌, അമൃത നാനോ ഗവേഷണവിഭാഗം മേധാവി ഡോ ശാന്തിനായര്‍ പറഞ്ഞു.

ക്രോണിക്‌ മൈലോയ്‌ഡ്‌ ലുക്കീമിയ ബാധിച്ച രോഗികള്‍ക്ക്‌ സാധാരണയായി നല്‍കി വരുന്ന ഇമാറ്റീനബ്‌ എന്ന ഔഷധത്തിന്റെ പോരായ്‌മകള്‍ നികത്താന്‍ അമൃതയുടെ നാനോ മെഡിസിന്‌ കഴിയും. ഈ മരുന്നിന്‌ പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അടുത്ത പടിയായി മൃഗങ്ങളില്‍ ഈ മരുന്ന്‌ പരീക്ഷിക്കാനാണ്‌ പോകുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക