Image

നടി നന്ദിനി നിത്യാനന്ദയുടെ പുതിയ ശിഷ്യ

Published on 16 October, 2012
നടി നന്ദിനി നിത്യാനന്ദയുടെ പുതിയ ശിഷ്യ
വിവാദ സ്വാമി നിത്യാനന്ദയുടെ പുതിയ ശിഷ്യ പ്രശസ്‌ത മലയാളം, തമിഴ്‌ നടി നന്ദിനിയെന്ന്‌ റിപ്പോര്‍ട്ട്‌. അയാള്‍ കഥയെഴുതുകയാണ്‌ എന്ന ചിത്രത്തിലൂടെ നന്ദിനി ഏറെ തിളങ്ങിയിരുന്നു. ലേലം, കരുമാടിക്കുട്ടന്‍, തച്ചിലേടത്ത്‌ ചുണ്ടന്‍, തുടങ്ങിയവയാണ്‌ നന്ദിനിയുടെ പ്രധാന മലയാള സിനിമകള്‍.

കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ബാംഗ്ലൂരില്‍ താമസിയ്‌ക്കുന്ന നന്ദിനി ഏറെക്കാലമായി നടുവേദന കൊണ്ട്‌ വലയുകയായിരുന്നു. പല വിധത്തിലുള്ള ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെയാണ്‌ കൗസല്യയുടെ ഒരു സുഹൃത്ത്‌ സ്വാമി നിത്യാനന്ദയുടെ 'തെറാപ്പി'കളെ കുറിച്ച്‌ പറഞ്ഞത്‌.

തുടര്‍ന്ന്‌ സ്വാമിയുടെ ആശ്രമത്തിലെത്തി നന്ദിനി ചികിത്സയ്‌ക്ക്‌ വിധേയയായി. നടിയുടെ അദ്‌ഭുതപ്പെടുത്തി നടുവേദന പെടുന്നനെ സുഖപ്പെടുകയും ചെയ്‌തു. അതോടെ സ്വാമിയില്‍ വിശ്വാസമേറിയ കൗസല്യ നിത്യാനന്ദയുടെ കടുത്ത ഭക്തയായി മാറുകയും ചെയ്‌തു.

അസുഖം മാറിയെങ്കിലും സ്വാമിയുടെ ആശ്രമത്തില്‍ സ്ഥിരമായി എത്താറുള്ള നന്ദിനി ധ്യാനത്തിലും മറ്റു യോഗാ ക്‌ളാസുകളിലും ഒക്കെ സജീവമായി പങ്കെടുക്കാറുണ്ടെന്നാണ്‌ ഇവിടുത്തെ സന്ദര്‍ശകര്‍ വെളിപ്പെടുത്തുന്നത്‌.

ബോളിവുഡ്‌ താരം വിവേക്‌ ഒബ്‌റോയിക്കും ജൂഹി ചൗളയ്‌ക്കും രഞ്‌ജിതയും സ്വാമിയുടെ ശിഷ്യഗണത്തില്‍ പെടുന്നു.
നടി നന്ദിനി നിത്യാനന്ദയുടെ പുതിയ ശിഷ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക