ഷിക്കാഗോ: ഫൊക്കാനാ ഷിക്കാഗോ റീജിയന്റെ 2012 -2014 കാലയളവിലേക്കുള്ള യൂത്ത് വിംഗ്
ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂത്ത് പ്രസിഡന്റായി എബി റാന്നി, സെക്രട്ടറിയായി മനീവ്
ചിറ്റലക്കാട്ട്, ട്രഷററായി ബിജോയ് തോമസ് എന്നിവര്‍ സ്ഥാനമേറ്റു.
ഒക്‌ടോബര്‍ മൂന്നാം തീയതി ഷിക്കാഗോ റീജിയന്‍
പ്രവര്‍ത്തനോദ്‌ഘാടനത്തോടനുബന്ധിച്ചാണ് യൂത്ത് വിംഗ് ഭാരവാഹികളെ
തെരഞ്ഞെടുത്തത്. യോഗത്തില്‍ റീജിയന്‍ -7 വൈസ് പ്രസിഡന്റ് ലെജി പട്ടരുമഠത്തില്‍
അധ്യക്ഷതവഹിച്ചു. ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, ഫൊക്കാനാ ഫൗണ്ടേഷന്‍
ചെയര്‍മാന്‍ ഡോ.എം. അനിരുദ്ധന്‍, എബി റാന്നി, മനീവ് ചിറ്റലക്കാട്ട് എന്നിവര്‍
പ്രസംഗിച്ചു. ബിജോയ് തോമസ് നന്ദി പറഞ്ഞു. എബി റാന്നി ഫൊക്കാനാ നാഷണല്‍ യൂത്ത്
വിംഗ് ചിക്കാഗോ റീജിയണല്‍ പ്രതിനിധിയായി പ്രവര്‍ത്തിക്കും. ഫൊക്കാനാ ചിക്കാഗോ
റീജിയന്‍ യുവജനോത്സവം, യൂത്ത് ബാസ്‌ക്കറ്റ് ബോള്‍ തുടങ്ങി വിവിധ പരിപാടികള്‍ക്ക്
യൂത്ത് വിംഗ് നേതൃത്വം നല്‍കുമെന്ന് എബി റാന്നി അറിയിച്ചു.