Image

നൈനാ ചാപ്‌റ്റര്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ന്യൂയോര്‍ക്കിന്‌

ശോശാമ്മ ആന്‍ഡ്രൂസ്‌ Published on 09 October, 2012
നൈനാ ചാപ്‌റ്റര്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ന്യൂയോര്‍ക്കിന്‌
ന്യൂയോര്‍ക്ക്‌: നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നേഴ്‌സസ്‌ ഓഫ്‌ അമേരിക്കയുടെ ടെറി ടൗണില്‍ വെച്ച്‌ നടത്തിയ മൂന്നാമത്‌ ദേശീയ എഡ്യൂക്കേഷണല്‍ കണ്‍വന്‍ഷന്റെ സമാപന വേദിയില്‍ വെച്ച്‌ രണ്ടുവര്‍ഷംകൂടി നല്‍കുന്ന ചാപ്‌റ്റര്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഇപ്രാവശ്യം ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ കരസ്ഥമാക്കി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പതിമൂന്ന്‌ ചാപ്‌റ്ററുകളില്‍ നിന്നാണ്‌ ന്യൂയോര്‍ക്കിനെ തെരഞ്ഞെടുത്തത്‌.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ സംഘടനയുടെ അംഗസംഖ്യാ വളര്‍ച്ച, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുക, ആതുര സേവനം, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ബോധവത്‌കരണ സമ്മേളനങ്ങള്‍, അംഗങ്ങളുടെ പ്രൊഫഷണല്‍ വളര്‍ച്ച എന്നിങ്ങനെ പല മേഖലകളിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ്‌ ഈ അവാര്‍ഡിനുള്ള അര്‍ഹത നിര്‍ണ്ണയിച്ചതെന്ന്‌ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ ആന്‍ വര്‍ഗീസ്‌ അറിയിച്ചു.

റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ സംഭാവന നല്‍കിയ റോളിംഗ്‌ ട്രോഫി അവാര്‍ഡ്‌ കമ്മിറ്റി അംഗം ഡോ. ഓമന സൈമണില്‍ നിന്നും അസോസിയേഷന്‍ പ്രസിഡന്റ്‌ ശോശാമ്മ ആന്‍ഡ്രൂസും, ഭാരവാഹികളും ഏറ്റുവാങ്ങി. അസോസിയേഷന്‍ അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്‌ ഈ അവാര്‍ഡ്‌ എന്നും, വരുംകാലം കൂടുതല്‍ കര്‍മ്മപദ്ധതികള്‍ തയാറാക്കി ഒത്തൊരുമയോടെ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന്‌ അസോസിയേഷന്‍ അംഗങ്ങളെ ശ്രീമതി ആന്‍ഡ്രൂസ്‌ ഉത്‌ബോധിപ്പിച്ചു.
നൈനാ ചാപ്‌റ്റര്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ന്യൂയോര്‍ക്കിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക