Image

അബുദാബിയില്‍ വാഹനാപകടം: രണ്ട്‌ മലയാളികള്‍ മരിച്ചു

Published on 22 August, 2011
അബുദാബിയില്‍ വാഹനാപകടം: രണ്ട്‌ മലയാളികള്‍ മരിച്ചു
അബൂദബി: അബുദാബിയിലെ മുസഫയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട്‌ മലപ്പുറം സ്വദേശികളായ മലയാളികള്‍ മരിച്ചു. മഞ്ചേരിക്കടുത്ത പയ്യനാട്‌ സ്വദേശി പരേതനായ പിനാക്കോട്‌ കൊല്ലേരി അലവിയുടെ മകന്‍ മുഹമ്മദ്‌ ശരീഫ്‌ (32), കരുവാരകുണ്ടിനടുത്ത ആമക്കുഴിയില്‍ മുഹമ്മദിന്റെ മകന്‍ ഹംസ (32) എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ നിലമ്പൂര്‍ കാളികാവ്‌ സ്വദേശി അനീസിന്‌ പരിക്കേറ്റു.

ഇന്നലെ വൈകീട്ട്‌ അഞ്ചോടെ മുസഫ കാരിഫോറിനടുത്താണ്‌ അപകടം. ഇവര്‍ സഞ്ചരിച്ച കാറിന്‌ നേരെ അമിത വേഗത്തിലെത്തിയ പിക്കപ്പ്‌ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടം സംഭവിച്ചതെന്ന്‌ പറയുന്നു. പെട്ടെന്ന്‌ ബ്രേക്കിട്ടതോടെ കാര്‍ നിയന്ത്രണം വിട്ട്‌ പല തവണ മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍പെട്ട മൂവരും ഗന്ധൂത്ത്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയിലെ ഓഫിസ്‌ ജീവനക്കാരാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക