Image

അല്‍ഷിമേഴ്‌സ്‌ രോഗികള്‍ക്കായി ജിപിഎസ്‌ ഷൂസ്‌ തയാറാവുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 18 October, 2012
അല്‍ഷിമേഴ്‌സ്‌ രോഗികള്‍ക്കായി ജിപിഎസ്‌ ഷൂസ്‌ തയാറാവുന്നു
ലണ്‌ടന്‍: ഇന്‍ ബില്‍റ്റ്‌ ജിപിഎസ്‌ സംവിധാനമുള്ള ഷൂസ്‌ വിപണിയിലറങ്ങുന്നു. പ്രധാനമായും, വീട്ടിലേക്കുള്ള വഴി പോലും മറന്നു പോകുന്ന അല്‍ഷിമേഴ്‌സ്‌ രോഗികളെ ഉദ്ദേശിച്ചാണ്‌ ഇത്തരത്തില്‍ ഷൂ നിര്‍മ്മിയ്‌ക്കുന്നത്‌. ഈ ഷൂ ധരിച്ചാല്‍ ബന്ധുക്കള്‍ക്ക്‌ സമാധാനമായി വീട്ടിലിരിക്കാമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഷൂസിലുള്ള മിനിയേച്ചര്‍ ജിപിഎസില്‍ ഏരിയയും വഴികളും മുന്‍കൂട്ടി സെറ്റ്‌ ചെയ്യാം. ഇതില്‍ നിന്നു വ്യതിചലിച്ചാല്‍ വീട്ടിലിരിക്കുന്ന ബന്ധുക്കള്‍ക്ക്‌ ടെക്‌സ്റ്റ്‌ വഴിയോ ഇമെയില്‍ വഴിയോ വിവരമറിയാം. രോഗികള്‍ എത്രമാത്രം വഴിതെറ്റിയെന്നതും എവിടെയെത്തിയെന്നതും അടക്കമുള്ള വിശദമായ വിവരങ്ങള്‍ മാപ്പ്‌ സഹിതം കൃത്യമായി ഷൂസില്‍ നിന്നുംലഭിക്കും.

അല്‍ഷിമേഴ്‌സ്‌ രോഗികള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കാന്‍ സഹായിക്കുന്നതാണ്‌ ഈ ഷൂസ്‌ എന്നാണ്‌ വിലയിരുത്തല്‍. യുകെയില്‍ ഇതു വിപണിയിലിറങ്ങിക്കഴിഞ്ഞു. മറ്റു രാജ്യങ്ങളിലും ഉടന്‍ വില്‍പ്പനയ്‌ക്ക്‌ എത്തുമെന്നാണു കരുതുന്നത്‌.
അല്‍ഷിമേഴ്‌സ്‌ രോഗികള്‍ക്കായി ജിപിഎസ്‌ ഷൂസ്‌ തയാറാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക