Image

ടൗണ്‍സ്‌വില്‍ ഒഐസിസി ഗാന്ധി ജയന്തി ആഘോഷിച്ചു

ജോസ്‌ എം. ജോര്‍ജ്‌ Published on 19 October, 2012
ടൗണ്‍സ്‌വില്‍ ഒഐസിസി ഗാന്ധി ജയന്തി ആഘോഷിച്ചു
ടൗണ്‍സ്‌വില്‍: ടൗണ്‍സ്‌വില്ലിലെ ഒഐസിസി പ്രവര്‍ത്തകര്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. അഹിംസയിലൂടെ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മജി ഇന്ന്‌ ലോകരാജ്യങ്ങള്‍ക്ക്‌ മാതൃകയാണെന്ന്‌ പ്രസിഡന്റ്‌ ഷിബു തോമസ്‌ അഭിപ്രായപ്പെട്ടു.

അഡ്വ. അജി ആനന്ദ്‌ ഗാന്ധിജയന്തി സന്ദേശം നല്‍കി. സെക്രട്ടറി വിനോദ്‌ കെ. ബേബി തീവ്രവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വൈസ്‌ പ്രസിഡന്റ്‌ സണ്ണി കടവില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ രക്തദാനം നടത്തുന്നതിന്‌ ഒഐസിസി ഭാരവാഹികള്‍ ഓസ്‌ട്രേലിയന്‍ റെഡ്‌ക്രോസ്‌ സൊസൈറ്റിയില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്‌തു.

സാം കടവില്‍, ജെറീഷ്‌ ജോര്‍ജ്‌, മോനായി, സുനില്‍ സ്‌കറിയ, ബൈജു മാളിയേക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ടൗണ്‍സ്‌വില്‍ ഒഐസിസി ഗാന്ധി ജയന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക