Image

ലോക്‌പാല്‍ ബില്ല്‌: സംവാദത്തിന്‌ തയാറെന്ന്‌ പ്രധാനമന്ത്രി

Published on 22 August, 2011
ലോക്‌പാല്‍ ബില്ല്‌: സംവാദത്തിന്‌ തയാറെന്ന്‌ പ്രധാനമന്ത്രി
കൊല്‍ക്കത്ത: പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്‌പാല്‍ ബില്ലിന്മേല്‍ സര്‍ക്കാര്‍ സംവാദത്തിന്‌ തയ്യാറാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കി. ബില്ല്‌ ഇപ്പോള്‍ സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ പരിഗണനയിലാണ്‌. ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്‌. അഭിപ്രായ വ്യത്യാസങ്ങള്‍ ജനങ്ങള്‍ക്ക്‌ നേരിട്ടോ സര്‍ക്കാരിതര സംഘടനകള്‍ മുഖേനയോ സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയെ അറിയിക്കാവുന്നതാണ്‌. ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ പാര്‍ലമെന്റിന്‌ അധികാരമുണ്ട്‌.

അഴിമതിയുടെ ഏറ്റവും കൂടുതല്‍ ദൂഷ്യഫലങ്ങള്‍ സധാരണക്കാരായ ജനങ്ങളെയാണ്‌ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. ബില്‍ വരുന്നതിലൂടെ അഴിമതി തടയാന്‍ സഹായിക്കുമെന്നല്ലാതെ അഴിമതി ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക