Image

കേളി ഒന്നാം വാര്‍ഷികം ആഘോഷിച്ചു

റെജി പാറയ്‌ക്കന്‍ Published on 20 October, 2012
കേളി ഒന്നാം വാര്‍ഷികം ആഘോഷിച്ചു
മെല്‍ബണ്‍: സാന്റിനോഗ്‌ ആസ്ഥാനമായി പ്രവര്‍ത്തിച്ചുകൊണ്‌ടിരിക്കുന്ന കേളിയുടെ ഒന്നാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എല്ലാ മാസവും നടത്തുന്ന കുടുംബകൂട്ടായ്‌മയുടെ വിജയമാണ്‌ കേളിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തിയ വിവിധ പരിപാടികള്‍. വൈകുന്നേരം പൂക്കളത്തോടെ പരിപാടികള്‍ ആരംഭിച്ചു. ആഷ്‌ലി തോമസ്‌ അവതാരികയായിരുന്നു. ഗീത ഗോപകുമാറിന്റേയും ജാന്‍സി തോമസിന്റേയും ടെറിന്‍ വാതപ്പള്ളിയുടേയും നേതൃത്വത്തില്‍ തിരുവാതിരയും ജിത്തുവിന്റെ നേതൃത്വത്തില്‍ പാട്ടുകളും പരിപാടികള്‍ക്ക്‌ കൊഴുപ്പേകി.

കഴിഞ്ഞ ഒരുവര്‍ഷക്കാലമായി നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക്‌ ജോസഫ്‌ വരിക്കമാന്‍തൊടി സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. കലാപരിപാടികള്‍ക്കും സ്‌നേഹവിരുന്നിനും കുഞ്ഞുമോള്‍ ജോസഫ്‌, ജയശ്രീ ദിനേശ്‌, ഗീതാ ഗോപകുമാര്‍, മേരിക്കുട്ടി പാറയ്‌ക്കല്‍, സുനിതാ പോള്‍ ലിസ ജിന്‍സ്‌, ആഷിയ നായര്‍, എല്‍സി വാതപ്പള്ളി, ജാന്‍സി തോമസ്‌, ജിത്തുപോള്‍, മെല്‍വിന്‍ ജോസഫ്‌, ക്രിസ്റ്റഫര്‍ തോമസ്‌, മാത്യു പാറയ്‌ക്കന്‍, ഗ്രീഷ്‌മ ഗോപകുമാര്‍, മെറിന്‍ ജോസഫ്‌, ലിയ പാറയ്‌ക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കേളി ഒന്നാം വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക