Image

അമേരിക്കയിലും ദുബായിലും ഹസ്സാരെ അനുകല മാര്‍ച്ചും ധര്‍ണ്ണയും

Published on 22 August, 2011
അമേരിക്കയിലും ദുബായിലും ഹസ്സാരെ അനുകല മാര്‍ച്ചും ധര്‍ണ്ണയും
ന്യൂയോര്‍ക്ക്‌/ദുബായ്‌: സമഗ്ര ജന ലോക്‌പാല്‍ ബില്ലിനുവേണ്ടി കഴിഞ്ഞ ഏഴുദിവസമായി നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ അമേരിക്കയിലും ദുബായിലും പ്രവാസി മലയാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

കഴിഞ്ഞ അഞ്ചു ദിവസങ്ങളായി അമേരിക്കയിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ സമാധാനപരമായ പ്രകടനങ്ങള്‍ നടത്തുകയാണ്‌ പ്രവാസി മലയാളികള്‍. ഹസാരെയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ നിറവേറ്റണമെന്നാണ്‌ തങ്ങളുടെ ആവശ്യമെന്ന്‌ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹ വക്താവ്‌ അശുതോഷ്‌ ഗുപ്‌ത അഭിപ്രായപ്പെട്ടു. ഇന്ത്യക്കാര്‍ക്കുവേണ്ടിയാണ്‌ അദ്ദേഹം സമരം ചെയ്യുന്നത്‌. അതില്‍ ഞങ്ങളും പങ്കെടുക്കുമെന്ന്‌ 83കാരി വിശാലാക്ഷി രാജന്‍ പറഞ്ഞു.

ദുബായില്‍ അണ്ണാ ഹസാരെക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ അല്‍ മാമസര്‍ ബീച്ചില്‍ 150 ഓളം വരുന്ന ഇന്ത്യാക്കാര്‍ മാര്‍ച്ച്‌ നടത്തി. സംഭവത്തില്‍ ഒരു ഇന്ത്യക്കാരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പ്രകടനം പാതിവഴിയിലെത്തിയപ്പോഴേക്ക്‌ പൊലീസെത്തി സംഘാടകന്‍ ഒഴികെയുള്ളവരോടു പിരിഞ്ഞുപോകന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്‌ മാര്‍ച്ചിനെത്തിയവര്‍ പിരിഞ്ഞുപോവുകയും പ്രകടനം സംഘടിപ്പിച്ച ഇന്ത്യക്കാരനെ പൊലീസ്‌ അറസ്റ്റു ചെയ്യുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക