Image

സ്ത്രീകളുടെ സൗഹൃദവുമായി കലവൂര്‍ രവികുമാര്‍

Published on 21 October, 2012
സ്ത്രീകളുടെ സൗഹൃദവുമായി കലവൂര്‍ രവികുമാര്‍
സ്ത്രീകളുടെ  സൗഹൃദം പ്രമേയമാകുന്ന ചിത്രവുമായി കലവൂര്‍ രവികുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഫാദേഴ്‌സ് ഡേയ്ക്കുശേഷം രവികുമാര്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണിത്. ശ്രീനിവാസനും ലാലുമായിരിക്കും ചിത്രത്തിലെ നായകന്മാര്‍.

രേവതിയും സുഹാസിനിയുമാണ് നായികമാരെ അവതരിപ്പിക്കുന്നത്. ഇരുവരും മലയാള സിനിമയില്‍ ഏറെനാളുകള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. 

നമിതാ പ്രമോദും രേവതിക്കും സുഹാസിനിയ്ക്കുമൊപ്പം ഒരു പ്രധാന വേഷം ചെയ്യും. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ നടിയാണ് തമിത. ഇന്നവേറ്റീവ് ഫിലിം കോണ്‍സെപ്റ്റിന്റെ ബാനറില്‍ സാന്ദ്ര തോമസാണ് ചിത്രം നിര്‍മിക്കുന്നത്.

സ്ത്രീകളുടെ സൗഹൃദവുമായി കലവൂര്‍ രവികുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക