Image

ടൂറിസംമന്ത്രി എ.പി.അനില്‍കുമാറിന്‌ സിഡ്‌നി വിമാനത്താവളത്തില്‍ ഒ.ഐ.സി.സി സ്വീകരണം നല്‍കി

ജിന്‍സന്‍ കുര്യന്‍ Published on 21 October, 2012
ടൂറിസംമന്ത്രി എ.പി.അനില്‍കുമാറിന്‌ സിഡ്‌നി വിമാനത്താവളത്തില്‍ ഒ.ഐ.സി.സി സ്വീകരണം നല്‍കി
സിഡ്‌നി: ഔദ്യോഗിക ആവശ്യത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയ ടൂറിസംമന്ത്രി എ.പി.അനില്‍കുമാറിന്‌ സിഡ്‌നി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ജിന്‍സന്‍ കുരിയന്‍, സിഡ്‌നി സോണല്‍ കമ്മിറ്റി പ്രസിഡന്റ്‌ മെല്‍ബിന്‍ സെബാസ്‌റ്റിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ മന്ത്രിയ്‌ക്ക്‌ സ്വീകരണം നല്‍കിയത്‌.

ദേശീയ കമ്മറ്റി അംഗം ജോസ്‌ വരാപ്പുഴ, ജോ.സെക്രട്ടറി അഡ്വ. ജോജി ജോര്‍ജ്‌, നിര്‍വ്വാഹക സമിതി അംഗങ്ങളായ ഏലിയാസ്‌ മത്തായി, ബോബി ബ്ലെയര്‍അത്തോള്‍), ബിജോയ്‌ തോപ്പില്‍, ജോയ്‌ ഗ്ലെനാല്‍പൈന്‍, ഉണ്ണികൃഷ്‌ണന്‍ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കുവാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിദേശടൂറിസ്റ്റുകളെ കേരളത്തിലേക്ക്‌ ആകര്‍ഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ്‌ ടൂറിസംമന്ത്രി എ.പി.അനില്‍കുമാര്‍ ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്‌. കേരളത്തിലെ ടൂറിസം രംഗത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികളും സ്ലൈഡ്‌ഷോകളും റോഡ്‌ഷോയും ഇതിന്റെ ഭാഗമായി അവതരിപ്പിക്കും. 23ന്‌ ബ്രിസ്‌ബെയ്‌ന്‍, 24ന്‌ മെല്‍ബണ്‍, 25 ന്‌ പെര്‍ത്ത്‌ എന്നിവിടങ്ങളിലാണ്‌ ഔദ്യോഗിക പരിപാടി. വിവിധ സ്ഥലങ്ങളിലെ മലയാളി കൂട്ടായ്‌മയിലും മന്ത്രി പങ്കെടുക്കുന്നുണ്ട്‌.
ടൂറിസംമന്ത്രി എ.പി.അനില്‍കുമാറിന്‌ സിഡ്‌നി വിമാനത്താവളത്തില്‍ ഒ.ഐ.സി.സി സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക