Image

സുസ്മിതയ്ക്ക് കല്യാണം കഴിക്കാന്‍ മോഹം

Published on 22 October, 2012
സുസ്മിതയ്ക്ക് കല്യാണം കഴിക്കാന്‍ മോഹം
സുസ്മിതാ സെന്നിന് ഒരു മോഹം. മോഹം എന്താണെന്നല്ലേ, വിവാഹം കഴിക്കണം. സെലിബ്രിറ്റി ജീവിതത്തില്‍ വിവാഹം വേണ്ടെന്ന തീരുമാനത്തിലായിരുന്നു  മുന്‍ മിസ് യൂണിവേഴ്‌സുമായ സുസ്മിത ഇതുവരെ. എന്നാലിപ്പോള്‍ മുപ്പത്തിയേഴാം വയസ്സില്‍ തീരുമാനം മാറ്റിയിരിക്കുന്നു.

വെറും വിവാഹമല്ല. പളളിയില്‍ വച്ച് ആചാരപ്രകാരം നടത്തണമെന്നാണ് സുസ്മിതയുടെ മോഹം. അഭിനയവും ചുറ്റിക്കറങ്ങലുമൊക്കെയായി നടന്ന് പ്രായം കടന്നുപോയത് സുസ്മിത അറിഞ്ഞില്ല. ഇതിനിടെ സുസ്മിത  രണ്ട് കുട്ടികളെ ദത്തെടുത്തിരുന്നു. 

തൂവെള്ള നിറത്തിലുള്ള ഗൗണും, ശിരോവസ്ത്രവും ഒക്കെ അണിഞ്ഞൊരു ക്രിസ്ത്യന്‍ വധു. വിവാഹശേഷം വരന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ച് പള്ളിയുടെ ഇടനാഴിയിലൂടെ നടക്കണം. കുട്ടിക്കാലം മുതല്‍ക്കേയുള്ള എന്റെ ആഗ്രഹമാണത് വിവാഹത്തെ കുറിച്ച് സുസ്മിത പറയുന്നു. ഇതേസമയം അച്ഛന്റെ ആഗ്രഹമായതിനാല്‍ തനി ഇന്ത്യന്‍ രീതിയിലുള്ള വിവാഹ ചടങ്ങും നടത്തുമെന്ന് ഈ ബോളിവുഡ് സുസ്മിത പറഞ്ഞു. 

എന്നാല്‍ താന്‍ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് സുസ്മിത വെളിപ്പെടുത്തിയില്ല. സംവിധായകന്‍ മുദാസര്‍ അലി, നടന്‍ രണ്‍ദീപ് ഹൂഡ എന്നിവരുമായി സുസ്മിത പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെ  22 വയസ്സുകാരനായ ഇംതിയാസ് ഖത്രിയുമാണ് നടിയുടെ പുതിയ പ്രണയമെന്നും ഗോസിപ്പുകളുണ്ട്.

സുസ്മിതയ്ക്ക് കല്യാണം കഴിക്കാന്‍ മോഹംസുസ്മിതയ്ക്ക് കല്യാണം കഴിക്കാന്‍ മോഹംസുസ്മിതയ്ക്ക് കല്യാണം കഴിക്കാന്‍ മോഹംസുസ്മിതയ്ക്ക് കല്യാണം കഴിക്കാന്‍ മോഹംസുസ്മിതയ്ക്ക് കല്യാണം കഴിക്കാന്‍ മോഹംസുസ്മിതയ്ക്ക് കല്യാണം കഴിക്കാന്‍ മോഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക