Image

ജയറാമും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്

കെ.പി. ഷിബു Published on 23 October, 2012
ജയറാമും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്
പെര്‍ത്ത് : കുടുംബ സദസുകളുടെ പ്രിയതാരം ജയറാമും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്നു. തന്റെ അഭിനയ ജീവിതത്തിന്റെ 25 വര്‍ഷം പിന്നിടുന്നതോടനുബന്ധിച്ചു ഗോള്‍ഡന്‍ ഡ്രീംസ് അണിയിച്ചൊരുക്കുന്ന മെഗാഷോയില്‍ പങ്കെടുക്കുന്നതിനാണ് ജയറാം എത്തുന്നത്. 

മലയാള സിനിമാരംഗത്തെ ഒരു ഡസനിലേറെ അഭിനയ പ്രതിഭകള്‍ ജയറാമിനും, കുടുംബത്തിനുമൊപ്പം ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്നുണ്ട്. ഏപ്രില്‍ 24 മുതല്‍ മേയ് 10 വരെ പ്രമുഖ നഗരങ്ങളായ പെര്‍ത്ത്, കാന്‍ബറ, സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബന്‍, അഡലൈഡ് എന്നിവിടങ്ങളിലെ മലയാളി പ്രേക്ഷകര്‍ക്ക് ഈ ദ്രിശ്യവിരുന്നു കാണുവാന്‍ ഭാഗ്യമുണ്ടാകും.

മലയാളികളുടെ ഇഷ്ട ബ്രാന്റുകള്‍ ഓസ്‌ട്രേലിയയില്‍ അങ്ങോളമിങ്ങോളമുള്ള മലയാളികള്‍ക്ക് എത്തിച്ചു നല്‍കുന്ന പ്രമുഖ സൗത്ത് ഇന്ത്യന്‍ ഇംപോര്‍ട്ടേഴ്‌സ് ആയ വി 4 ഇംപോര്‍ട്ടേഴ്‌സ് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. സംഗീതവും, നൃത്തവും, ഹോളിവുഡ് ഡാന്‍സ്, രസകരമായ സ്‌കിറ്റുകള്‍ അകമ്പടിയായി അവതരിപ്പിക്കുന്ന ഈ കലാ വിരുന്നു ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0431605457, 0404447900.




ജയറാമും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക