Image

ഇന്ത്യന്‍ വിദ്യാര്‍ഥിനുടെ കൊല: ഓസീസ് വംശജന്‍ കുറ്റം സമ്മതിച്ചു

Published on 27 October, 2012
ഇന്ത്യന്‍ വിദ്യാര്‍ഥിനുടെ കൊല: ഓസീസ് വംശജന്‍ കുറ്റം സമ്മതിച്ചു
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ ഓസീസ് വംശജനായ പ്രതി ഡാനിയല്‍ സ്റ്റാനി കുറ്റം സമ്മതിച്ചു. ഇയാള്‍ക്കുള്ള ശിക്ഷ നവംബറില്‍ പ്രഖ്യാപിക്കും. 

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തോഷ താക്കര്‍ എന്ന ഇന്ത്യന്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് യുവതിയുടെ അയല്‍വാസിയായ ഡാനിയല്‍ സ്റ്റാനി കുറ്റം സമ്മതിച്ചത്. തോഷ താക്കറിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി കനാലില്‍ വലിച്ചെറിയുകയായിരുന്നു.

ഇന്ത്യന്‍ വിദ്യാര്‍ഥിനുടെ കൊല: ഓസീസ് വംശജന്‍ കുറ്റം സമ്മതിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക