സിഡ്‌നി: സിഡ്‌നി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സണ്‍ഡേ സ്‌കൂളിനായി പുതുതായി നിര്‍മിക്കുന്ന ബഹു നില കെട്ടിടത്തിന്റെ ശിലാസ്ഥാപനം മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെന്നൈ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
അന്നേ ദിവസം വിശുദ്ധ കുര്‍ബാനയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. കുര്‍ബാനക്ക് ശേഷം ഇടവകയുടെ അത്മീയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഭാവി പരിപടികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സന്ദര്‍ശന വേളയില്‍ ഇടവകക്ക് കീഴിലുള്ള വിവിധ കോണ്‍ഗ്രിഗേഷനുകള്‍ മെത്രാപ്പോലീത്ത സന്ദര്‍ശിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. കാന്‍ബറയില്‍ എത്തിയ മെത്രാപ്പോലീത്ത ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സന്ദര്‍ശിച്ചു.