Image

ആപ്പിളിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്റ്റീവ് ജോബ്‌സ് രാജിവെച്ചു

Published on 25 August, 2011
ആപ്പിളിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്റ്റീവ് ജോബ്‌സ് രാജിവെച്ചു

ആപ്പിളിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്റ്റീവ് ജോബ്‌സ് രാജിവെച്ചു.

ജോബ്‌സ് രാജിവെച്ചത് കമ്പനിയുടെ ഓഹരി വിലയിടിച്ചു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടിം കുക്ക് സി.ഇ.ഒയുടെ ചുമതലകള്‍ വഹിക്കും.

പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാന്‍സറില്‍ തന്നെ വിരളമായി മാത്രം കണ്ടുവരുന്ന ന്യൂറോ എന്‍ഡോെ്രെകന്‍ ട്യൂമറാണ് സ്റ്റീവിനെ ബാധിച്ചിരിക്കുന്നത്. പാന്‍ക്രിയാറ്റിക്ക് ക്യാന്‍സറിനെ അപേക്ഷിച്ച് ഗുരുതരമല്ലാത്ത തരം ക്യാന്‍സറാണിത്.


അസുഖ ബാധിതനായതിനെ തുടര്‍ന്ന് 2004ല്‍ ജോബ്‌സ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. സാധാരണ ക്യാന്‍സര്‍ ബാധിതര്‍ക്ക് നല്‍കുന്ന കീമോ തെറാപ്പി, റേഡിയേഷന്‍ ട്രീറ്റ്‌മെന്റ് എന്നിവയൊന്നും ആവശ്യമില്ലെന്നും സ്റ്റീവ് പൂര്‍ണമായും രോഗവിമുക്തനാണെന്നുമാണ് അറിഞ്ഞിരുന്നത്. എന്നാല്‍, ആരോഗ്യം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് 2009ല്‍ സ്റ്റീവ് വീണ്ടും അവധിയില്‍ പ്രവേശിച്ചു. ഹോര്‍മോണ്‍ ചികിത്സക്ക് വേണ്ടിയായിരുന്നു ഇത്്. ന്യൂറോ എന്‍ഡോെ്രെകന്‍ ക്യാന്‍സര്‍ ബാധിച്ചവര്‍ക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയേറെയാണ്. 2009ല്‍ സ്റ്റീവ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നെങ്കിലും ഇത് ക്യാന്‍സറുമായി ബന്ധപ്പെട്ടായിരുന്നോ എന്ന് സ്റ്റീവ് വെളിപെടുത്തിയിരുന്നില്ല.

ആപ്പിളിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്റ്റീവ് ജോബ്‌സ് രാജിവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക