Image

പത്രപ്പരസ്യം നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നു -നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍

Published on 03 November, 2012
പത്രപ്പരസ്യം നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നു -നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍
കണ്ണൂര്‍: സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ പിടിവാശിയാണ് നഴ്സുമാരുടെ സമരം നീളുന്നതിന് കാരണമെന്നും വ്യാജ പ്രചാരണങ്ങളാണ് അവര്‍ നടത്തുന്നതെന്നും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചര്‍ച്ചകള്‍ മാനേജ്മെന്‍റുകള്‍ പരാജയപ്പെടുത്തുകയാണ്. സമരത്തെപ്പറ്റി പത്രപ്പരസ്യം നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണ്. നഴ്സുമാര്‍ക്ക് 10,500 രൂപ ശമ്പളം നല്‍കുന്നുവെന്നാണ് പരസ്യം വഴി പറയുന്നത്. തികച്ചും വാസ്തവവിരുദ്ധമാണിത്. സമരം നടക്കുന്ന ജില്ലയിലെ നാല് ആശുപത്രികളിലും മിനിമം വേതനമായ 7600 രൂപയില്‍ കൂടുതല്‍ നല്‍കുന്നില്ല. വളരെ ചുരുക്കം പേര്‍ക്കാണ് ഈ വേതനം കിട്ടുന്നത്. ഈ ആശുപത്രികളില്‍ 30ഓളം പേര്‍ ഇപ്പോഴും 2000 മുതല്‍ 5000 വരെ ശമ്പളത്തിനാണ് ജോലിചെയ്യുന്നത്.
യോഗ്യതയില്ലാത്തവരെയും വിദ്യാര്‍ഥികളെയും ഉപയോഗപ്പെടുത്തിയാണ് ആശുപത്രിയില്‍ രോഗികളെ പരിചരിക്കുന്നത്. ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്നതില്‍ മാനേജ്മെന്‍റുകള്‍ കടുത്ത എതിര്‍പ്പാണ് പുലര്‍ത്തുന്നത്. സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എ. മുഹമ്മദ് ഷിഹാബ്, കെ.ആര്‍. ധന്യ, എസ്. ശ്രീനാഥ്, ലിബിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക