Image

നട്ടെല്ലിനു ക്ഷതമേറ്റ് കിടപ്പിലായ കുണ്ടംതൊടിക ഹാരിസ്

Published on 03 November, 2012
നട്ടെല്ലിനു ക്ഷതമേറ്റ് കിടപ്പിലായ കുണ്ടംതൊടിക ഹാരിസ്
നിലമ്പൂര്‍ * പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഏല്‍പ്പിച്ച് ഭാര്യ വീട്ടിലേക്കു പോയതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നട്ടെല്ലിനു ക്ഷതമേറ്റ് കിടപ്പിലായ കുണ്ടംതൊടിക ഹാരിസ്. ഏക ആശ്രയമായ ഉമ്മ ആമിനയും രോഗബാധിതയായി കിടപ്പിലായതോടെ കുഞ്ഞുങ്ങളെ നോക്കാനാകാതെ ബുദ്ധിമുട്ടുകയാണ് ഈ യുവാവ്.

കാട്ടുമുണ്ട കുന്നുംപുറം ആമിനയുടെ ഏക മകനാണ് മുപ്പത്തിമൂന്നുകാരനായ ഹാരിസ്. പിതാവ് നേരത്തേ മരിച്ചു. കൂലിപ്പണിക്കാരനായ ഹാരിസിനെ 2010 ജനുവരി 17ന് ആണ് ദുര്‍വിധി തേടിയെത്തിയത്. നിലമ്പൂര്‍ പാട്ടുല്‍സവം കണ്ട് മടങ്ങവെ ബസ് മറിഞ്ഞാണ് നട്ടെല്ലിനു ക്ഷതമേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുമായി ആറു മാസം. കടം വാങ്ങിയും മറ്റും അഞ്ചര ലക്ഷത്തോളം രൂപ ചികില്‍സയ്ക്ക് ചെലവായി. നാട്ടുകാരും സഹായിച്ചു. എന്നിട്ടും പൂര്‍ണമായും ഭേദമായില്ല.

രണ്ടു വര്‍ഷമായി ഡോ. എസ്. വേണുഗോപാലിന്റെ ആശുപത്രിയിലാണ് കഴിയുന്നത്. ഇവിടെനിന്നു സൗജന്യമായി നല്‍കുന്ന ചികില്‍സയെ തുടര്‍ന്ന് വീല്‍ചെയറില്‍ സഞ്ചരിക്കാവുന്ന സ്ഥിതിയായി. വ്രണങ്ങള്‍ പൂര്‍ണമായി ഉണങ്ങിയിട്ടില്ല. മക്കളായ മുഹമ്മദ് മിഥുലാജും (എട്ട്), ഇരട്ടകളായ ഷഹ്‌നയും ഷഹ്‌ലയും (നാല്) ഭാര്യയോടൊപ്പമായിരുന്നു.

മൂന്നാം ക്ലാസില്‍ പഠിക്കുന്ന മിഥുലാജിനെ ഒരു വര്‍ഷം മുന്‍പ് ആമിനയെ ഏല്‍പ്പിച്ചതോടെ ആശുപത്രിയില്‍നിന്നാണ് സ്‌കൂളില്‍ പോകുന്നത്. അടുത്തിടെ ഭാര്യ ആശുപത്രിയിലെത്തി ഇരട്ടക്കുട്ടികളെയുംകൂടി ഹാരിസിനെ ഏല്‍പ്പിച്ചു സ്വന്തം വീട്ടിലേക്കു പോയി. കിടപ്പിലായ മകനെയും പേരക്കുട്ടികളെയും ഇതിനുശേഷം ഉമ്മ ആമിനയാണ് നോക്കിയിരുന്നത്. കഴിഞ്ഞ ദിവസം ഉമ്മയും പനി മൂര്‍ച്ഛിച്ച് കിടപ്പിലായതോടെയാണ് ദുരിതമേറിയത്. ഇവരുടെ ആകെയുള്ള അഞ്ചു സെന്റ് ഭൂമിയും വീടും ചികില്‍സയ്ക്കായി സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ മമ്പാട് ശാഖയില്‍ പണയത്തിലാണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക