Image

സിഡ്‌നിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ ആഘോഷിച്ചു

സുജീവ് വര്‍ഗീസ്‌ Published on 06 November, 2012
സിഡ്‌നിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ ആഘോഷിച്ചു
സിഡ്‌നി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ നവംബര്‍ 2 മുതല്‍ 4 വരെ തിയതികളില്‍ വിപുലമായി ആഘോഷിച്ചു. നവംബര്‍ 2 ന് രാവിലെ വിശുദ്ധ കുര്‍ബാനക്ക് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

നവംബര്‍ മൂന്നിന് വൈകുന്നേരം റിട്രീറ്റും സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് റാസയും നടന്നു. വെരി. റവ കെ.ഐ ഫിലിപ്പ് റമ്പാന്‍ (ഡയറക്ടര്‍, സെന്റ് ഗ്രിഗോറിയോസ് ബാലഗ്രാമം) മുഖ്യ അതിഥിയായിരുന്നു. നവംബര്‍ 4 ഞായറായ്ച്ച രാവിലെ വെരി റെവ കെ.ഐ ഫിലിപ്പ് റമ്പാന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു 

തുടര്‍ന്നു മധ്യസ്ഥ പ്രാര്‍ത്ഥന, റാസ, ആശിര്‍വാദം, നേര്‍ച്ച വിളമ്പ് തുടങ്ങിയവ നടന്നു. ഇടവക വികാരി ഫാ. തോമസ് വര്‍ഗീസും കമ്മറ്റി അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇടവകാഗംങ്ങള്‍ പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.



സിഡ്‌നിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക