ബാല്ലരറ്റ്(ഓസ്‌ട്രേലിയ): മലയാളി സമൂഹം വിവിധ സാംസ്‌കാരിക പരിപാടികളോടെ കേരളപ്പിറവിദിന സ്മരണ പുതുക്കി.പ്രശ്‌നോത്തരി, മലയാള അക്ഷരമാല ലേഖനം, പ്രസംഗ മത്സരം, ചിത്രരചന, പ്രച്ഛന്ന വേഷ മത്സരം തുടങ്ങിയവയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. തുടര്‍ന്ന് നടത്തിയ കേരളീയ 'ഭക്ഷ്യ സംഗമം' മലയാളികളുടെ പാചക മികവിന്റെ സാക്ഷ്യപത്രമായി. പതിനാറു കുട്ടികള്‍ ആദ്യമായി മലയാള അക്ഷരമാല സ്വായത്തമാക്കി.
മറുനാട്ടിലായാലും കേരളീയതയുടെ തനിമ നിലനിര്‍ത്താന്‍ എല്ലാ മലയാളികളും സജീവമായി ശ്രമിക്കണമെന്ന സന്ദേശമുണര്‍ത്തിയ പരിപാടിയുടെ ഏറ്റവും വലിയ വിജയം ആയി മാറി.
അശ്വിന്‍ ജോര്‍ജ്, ആഷ്‌ലി ജോര്‍ജ്, ഐറിന്‍ സാജു, എബിന്‍ സിജോ, സിബിന്‍ സിജോ, സുമിന്‍ സിജോ, ആല്‍ഫ്രഡ് രാജു, ആല്‍വിന്‍ രാജു, ആന്‍ മേരി രാജു, സിദ്ധാര്‍ഥ് രാജേഷ്, രോഹിത് രാജേഷ്, ഹയാ നെല്‍സണ്‍, ഹന നെല്‍സണ്‍, സുമുഖ് സുമേഷ്, ജോഹാന്ന സണ്ണി, ജെറികാ സണ്ണി, അര്‍ച്ചന മോഹനന്‍, സാനിയ ബിനോയ്,നിജോ ജോണി, നിമ്മി ജോണി, ഏയ്ഞ്ചല്‍ സോണി തുടങ്ങിയവര്‍ മാറ്റുരച്ച മത്സരങ്ങള്‍ പരിപാടിക്ക് കൂടുതല്‍ ഉണര്‍വേകിയതായി ഭാരവാഹികളായ രാജേഷ് തങ്കപ്പനും നെല്‍സണ്‍ സേവ്യറും പറഞ്ഞു.