Image

തൗരങ്ങയില്‍ സകല മരിച്ച വിശ്വാസികളെയും അനുസ്മരിച്ചു

തദേവൂസ് മാണിക്കത്താന്‍ Published on 09 November, 2012
തൗരങ്ങയില്‍ സകല മരിച്ച വിശ്വാസികളെയും അനുസ്മരിച്ചു
തൗരങ്ങ: ന്യൂസിലാന്റിലെ തൗരങ്ങയില്‍ സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ കേരള കാത്തോലിക്ക സമൂഹം സകല മരിച്ച വിശ്വാസികളുടെ ഓര്‍മ്മയാചരിച്ചു. ദേവാലയത്തില്‍ നടന്ന ശുശ്രൂഷകളില്‍ സകല മരിച്ച വിശ്വാസികളുടെയും ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടത്തി. ഫാ. അലക്‌സ് കപ്യാരുമല തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. തങ്ങളുടെ പ്രിയപെട്ടവരെ സ്‌നേഹത്തോടെ ഓര്‍ക്കുവാനും അവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുവാനും എല്ലാ മലയാളികളും ദേവാലയത്തില്‍ ഒത്തുചേര്‍ന്നു.



തൗരങ്ങയില്‍ സകല മരിച്ച വിശ്വാസികളെയും അനുസ്മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക