Image

ഒ.ഐ.സി.സി ഓസ്‌ട്രേലിയ അനുശോചിച്ചു

ജിന്‍സന്‍ കുരിയന്‍ Published on 10 November, 2012
ഒ.ഐ.സി.സി ഓസ്‌ട്രേലിയ അനുശോചിച്ചു
സിഡ്‌നി: മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ എസ്.കെ ബെഹ്റയുടെ (50) നിര്യാണത്തില്‍ ഓവര്‍‌സീസ് ഇന്ത്യന്‍ കള്‍‌ച്ചറല്‍ കോണ്‍‌ഗ്രസ് (ഒ.ഐ.സി.സി) ഓസ്‌ട്രേലിയ സെന്‍‌ട്രല്‍ കമ്മിറ്റി അനുശോചിച്ചു. ഒ.ഐ.സി.സി യുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബെഹ്റയുടെ പെട്ടന്നുള്ള മരണം ഒ.ഐ.സി.സി യ്‌ക്കും മലയാളികള്‍ക്കും തീരാനഷ്‌ടമാണെന്ന് ഒ.ഐ.സി.സി സെന്‍‌ട്രല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 1987-ലെ ഐ.എഫ്.എസ് ബാച്ചിലെ ഓഫീസറായിരുന്ന ബെഹ്റ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഓസ്‌ട്രേലിയയില്‍ ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മെല്‍ബണിലായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. 



റിപ്പോര്‍ട്ട്: ജിന്‍സന്‍ കുരിയന്‍
ഒ.ഐ.സി.സി ഓസ്‌ട്രേലിയ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക