Image

ഡോ. സുബോദ് കാന്ത് ബഹ്‌റയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ജോസ് എം. ജോര്‍ജ്‌ Published on 10 November, 2012
ഡോ. സുബോദ് കാന്ത് ബഹ്‌റയുടെ നിര്യാണത്തില്‍ അനുശോചിച്ചു
മെല്‍ബണ്‍: മെല്‍ബണ്‍ കോണ്‍സുല്‍ ജനറല്‍ ഡോ. സുബോദ് കാന്ത് ബഹ്‌റയുടെ നിര്യാണത്തില്‍ മെല്‍ബണിലെ വിവിധ സംഘടനകളും സാംസ്‌കാരിക നേതാക്കളും അനുശോചിച്ചു.

നവംബര്‍ ഒന്‍പതിന് (വെള്ളി) വൈകിട്ട് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു ഡോ. സുബാദ് കാന്ത് ബഹ്‌റയുടെ അന്ത്യം. ഭൗതികശരീരം നവംബര്‍ 11ന് (ഞായര്‍) രണ്ടു മുതല്‍ എട്ടുവരെ സെന്റ് കില്‍ഡ റോഡിലെ കോണ്‍സുലേറ്റ് ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. 

ചുരുങ്ങിയകാലം കൊണ്ട് മെല്‍ബണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ച ഒരു നായകനായിരുന്നു ബഹ്‌റയെന്ന് പ്രീമിയര്‍ റ്റെഡ് ബെയ്‌ലിയൂ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കമ്യൂണിറ്റിക്ക് വളരെ കരുത്തനായ ഒരു പ്രതിനിധിയെയാണ് നഷ്ടമായതെന്ന് മള്‍ട്ടിക്കള്‍ച്ചറല്‍ മന്ത്രി നിക്കോളസ് കോട്ട്‌സിറാസ് പറഞ്ഞു. മെല്‍ബണിലെ വിദ്യാര്‍ഥികളുടേയും സാധാരണക്കാരന്റേയും പ്രശ്‌നങ്ങളില്‍ സൗമ്യതയോടെ ഇടപെട്ട് സഹായിക്കാന്‍ കരുത്തുള്ള ഒരു ദീര്‍ഘദര്‍ശിയെയാണ് നമുക്ക് നഷ്ടമായതെന്ന് ഒഐസിസി വിക്‌ടോറിയ പ്രസിഡന്റ് ജോജി കാഞ്ഞിരപ്പള്ളി പറഞ്ഞു. 

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി മെല്‍ബണില്‍ കോണ്‍സുലറായി പ്രവര്‍ത്തിക്കുകയായിരുന്ന ബഹ്‌റ 1987 ലെ ഐഎഫ്എസ് ബാച്ചിലെ ഓഫീസറായിരുന്നു.



ഡോ. സുബോദ് കാന്ത് ബഹ്‌റയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക