Image

ഹൃദയശസ്ത്രക്രിയയ്ക്ക് ബാലന്‍ സഹായം തേടുന്നു

Published on 12 November, 2012
ഹൃദയശസ്ത്രക്രിയയ്ക്ക് ബാലന്‍ സഹായം തേടുന്നു
കൊച്ചി: ഹൃദയത്തിന് തകരാറുള്ള അഞ്ചര വയസ്സുകാരന്‍ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. കുറവിലങ്ങാട് പഞ്ചായത്ത് 13ാം വാര്‍ഡ് ഇന്ദിരാഗിരി സജി ജേക്കബിന്റെ മകന്‍ സോണിയാണ് കനിവ് തേടുന്നത്.

ഹൃദയത്തിന് ദ്വാരമുള്ള സോണി അമൃത ആസ്പത്രിയിലെ ചികിത്സയിലാണിപ്പോള്‍. അടുത്തമാസം 10 ന് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. ഇതിനു 1.2 ലക്ഷം ചെലവ് വരും. നിര്‍ധന കുടുംബത്തിന് ഇത്രയും തുക കണ്ടെത്താനാകുന്നില്ല. ഹോട്ടല്‍ ജീവനക്കാരനാണ് ജേക്കബ്.

സോണിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കുറവിലങ്ങാട് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍  0464053000006894 (ഐഎഫ്എസ്‌സി കോഡ്  എസ്‌ഐബിഎല്‍ 0000464). ജേക്കബിന്റെ മൊബൈല്‍  8547906447.

ഹൃദയശസ്ത്രക്രിയയ്ക്ക് ബാലന്‍ സഹായം തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക