Image

സിഡ്‌നി സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു

സഖറിയ കാര്‍ത്തികപ്പള്ളി Published on 12 November, 2012
സിഡ്‌നി സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു
സിഡ്‌നി: എപ്പിംഗ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു.രണ്ടു ദിവസങ്ങളായി നടന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ആദ്യ ദിവസം വൈകിട്ട് നടന്ന പ്രാര്‍ഥനയോഗത്തില്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ധ്യാനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനി പ്രസംഗിച്ചു. 

പിറ്റേന്നു രാവിലെ എട്ടിന് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് കുര്‍ബാന, റാസ, പരുമല തിരുമേനിയോടുള്ള മധ്യസ്ഥ പ്രാര്‍ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയും നടന്നു. ഇടവകയിലെ മര്‍ത്തമറിയം സമാജത്തിന്റെ ഉദ്ഘാടനവും തിരുമേനി നിര്‍വഹിച്ചു. 



സിഡ്‌നി സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക