Image

ഒരുമ ഹൂസ്റ്റണ്‍ ഓണാഘോഷം സെപ്റ്റംബര്‍ പത്തിന്

പി.പി.ചെറിയാന്‍ Published on 27 August, 2011
ഒരുമ ഹൂസ്റ്റണ്‍ ഓണാഘോഷം സെപ്റ്റംബര്‍ പത്തിന്
ഹൂസ്റ്റണ്‍ : ഷുഗര്‍ലാന്‍ഡിലെ റിവര്‍സ്‌റ്റോണിലുള്ള മലയാളി സംഘടനയായ ഒരുമ ഹൂസ്റ്റണ്‍ ഓണാഘോഷം സെപ്റ്റംബര്‍ പത്ത് ശനിയാഴ്ച വൈകിട്ട് സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ.

പരമ്പരാഗത രീതിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷത്തില്‍ പ്രതിഭാശാലികളായവരുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് ജോണ്‍ ബാബു അറിയിച്ചു.

രാഷ്ട്രീയ - സാമൂഹിക രംഗത്തെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ആഘോഷം ഏറെ ആകര്‍ഷണീയമാക്കാനുള്ള
അക്ഷീണ പ്രയത്‌നത്തിലാണ് സംഘാടകര്‍ . ഈ ഓണാഘോഷത്തില്‍ കേരളത്തനിമയോടെയും വിഭവസമൃദ്ധമായ ഓണസദ്യയിലും എല്ലാ ഒരുമ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും ഒരുമയുടെ ഭാരവാഹികള്‍ മനസ്സുനിറഞ്ഞ് നില്‍ക്കുന്ന മാവേലിയുടെ മനസുമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണ്‍ ബാബു (പ്രസിഡന്റ്): 832 5209 9500
ജോര്‍ജ് തോമസ് (സെക്രട്ടറി): 713 307 2656
ഷിബു ഫിലിപ് (ട്രഷറര്‍): 832 605 7492
പ്രിന്‍സ് ജേക്കബ് (പിആര്‍ഒ): 281 300 3949

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക