Image

മഠത്തിപ്പറമ്പിലച്ചന്‌ മിഡ്‌ഹഡ്‌സണ്‍വാലി സീറോ മലബാര്‍ സമൂഹം യാത്രയയപ്പ്‌ നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 28 August, 2011
മഠത്തിപ്പറമ്പിലച്ചന്‌ മിഡ്‌ഹഡ്‌സണ്‍വാലി സീറോ മലബാര്‍ സമൂഹം യാത്രയയപ്പ്‌ നല്‍കി
ഷിക്കാഗോ: മിഡ്‌ഹഡ്‌സണ്‍വാലിയിലെ സീറോ മലബാര്‍ സമൂഹം ബീക്കത്തിലെ സെന്റ്‌ ജോവാക്കീം പള്ളിയില്‍ ഓഗസ്റ്റ്‌ 21-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ഒന്നിച്ചുചേരുകയും ഷിക്കാഗോ രൂപതയുടെ പ്രഥമ വികാരി ജനറലായി സ്‌തുത്യര്‍ഹമായ സേവനമുഷ്‌ഠിച്ച റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍ അര്‍പ്പിച്ച ബലിയില്‍ പങ്കുചേരുകയും ചെയ്‌തു. ഫാ. മാത്യു അഴകത്ത്‌, റവ.ഡോ. നമ്പ്യാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

കുര്‍ബാനമധ്യേ റവ. മാത്യു അഴകത്ത്‌, മഠത്തിപ്പറമ്പിലച്ചന്റെ പ്രശംസനീയമായ സ്‌നേഹത്തെ കുറിച്ച്‌ സംസാരിക്കുകയും അച്ചന്‌ സമൂഹത്തിന്റെ സ്‌നേഹാഞ്‌ജലികള്‍ അര്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ നടന്ന സ്വീകരണ സമ്മേളനത്തില്‍ ബോബി സമൂഹത്തിനുവേണ്ടി അച്ചന്‌ സ്‌നേഹോപഹാരം അര്‍പ്പിച്ചു.

സുരേഷ്‌, ബോബി, ജോജി, അനു, അനിത, കുഞ്ഞുമോള്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ജോളി എം. പോള്‍ അറിയിച്ചതാണിത്‌.
മഠത്തിപ്പറമ്പിലച്ചന്‌ മിഡ്‌ഹഡ്‌സണ്‍വാലി സീറോ മലബാര്‍ സമൂഹം യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക