ഐറീന്: കരോളിനയില്‍ മൂന്നു പേരും വിര്‍ജീനിയയില്‍ ഒരാളും മരിച്ചു
Published on 28 August, 2011
ന്യൂയോര്‍ക്ക്: ഐറീന് ചുഴലിക്കാറ്റ് നോര്‍ത്ത് കരോളിനയിലും വിര്‍ജീനിയയിലും
സംഹാരതാണ്ഢവമാടി. കനത്ത മഴയിലും കാറ്റിലും നോര്‍ത്ത് കരോളിനയില്‍ മൂന്നു പേരും
വിര്‍ജീനിയയില്‍ ഒരാളും മരിച്ചു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍
വീശിയടിച്ച ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെയോടെയാണ് എത്തിയത്. റെയില്‍ റോഡ്
ഗതാഗതങ്ങള്‍ താറുമാറായി. പാലങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
നാര്‍ത്ത്
കരോളിനയിലെ തീരപ്രദേശങ്ങളില്‍ 11 അടി വരെ ഉയരത്തിലാണു തിരയടിക്കുന്നത്. മിക്ക
വിമാനത്താവളങ്ങളിലും വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
വാഷിംഗ്ടണ്‍-ബോസ്റ്റണ്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതവും
നിര്‍ത്തിവച്ചിരിക്കുകയാണ്. അടുത്ത 72 മണിക്കൂര്‍ നേരത്തേയ്ക്കു ഏതൊരു അടിയന്തര
സാഹചര്യത്തേയും നേരിടാന്‍ തയാറായിരിക്കണമെന്ന് ഒബാമ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു
നിര്‍ദ്ദേശം നല്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല